ഇന്തോനേഷ്യയിൽ വിമാനം തകർന്ന് 13 പേർ മരിച്ചു

ഇന്തോനേഷ്യൻ വ്യോമസേനാ വിമാനം തകർന്ന് 13 പേർ മരിച്ചു. ഹെർകുലീസ് സി 130 വിമാനമാണ് തകർന്ന് വീണത്. കിഴക്കൻ പാപ്പുവ പ്രവിശ്യയിലെ ഉൾപ്രദേശത്താണ് വിമാനം തകർന്ന് വീണത്. മൂന്ന് പൈലറ്റുമാരും 10 സൈനികരുമാണ് മരിച്ചതെന്ന് വ്യോമസേനാ മേധാവി അറിയിച്ചു.
മോശം കാലാവസ്ഥയാണ് വിമാനം തകർന്നു വീഴാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ 5.35ന് തിമികയിൽ നിന്ന് പറന്നുയർന്ന വിമാനം 6.13ന് വമേനയിൽ ഇറങ്ങേണ്ടതായിരുന്നു. മൃതശരീരങ്ങൾ കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
Indonesia air force plane crashes, killing all 13 on board
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here