കരീന കപൂർ-സെയ്ഫ് അലി ഖാൻ ദമ്പതികൾക്ക് കുഞ്ഞ് പിറന്നു

ബോളിവുഡ് താരം കരീന കപൂർ ഗർഭിണിയാണെന്ന വാർത്ത പുറത്ത് വന്നതിൽ പിന്നെ ആരാധകരെല്ലാം അക്ഷമയോടെ കാത്തിരുന്നത് ഈ ദിവസത്തിന് വേണ്ടി ആയിരുന്നു.
കുട്ടി ആണാണോ , പെണ്ണാണോ എന്ന് മുതൽ ഇരുവരെയും ‘സെയ്ഫീന‘ എന്നാണ് ആരാധകർ വിളിക്കുന്നത് കൊണ്ട് താരങ്ങൾ കുഞ്ഞിനും ആ പേര് നൽകുമെന്ന് വരെ വാർത്തകൾ പ്രചരിച്ചിരുന്നു.
അഭ്യൂഹങ്ങൾക്കും ഗോസിപ്പുകൾക്കും വിരാമമിട്ട് ഒടുവിൽ കരീന-സെയ്ഫ് ദമ്പതികളുടെ കുഞ്ഞ് എത്തി. ആൺകുട്ടിയാണ് ഇരുവർക്കും പിറന്നിരിക്കുന്നത്. തയ്മുർ അലി ഖാൻ പട്ടൗഡി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. പേര് പുറത്ത് വിട്ടത് ബോളിവുഡ് സംവിധായകനും കരീനയുടെ ഉറ്റ സുഹൃത്തുമായ കരൺ ജോഹറാണ്.
My Bebo had a baby boy!!!!!!! Am so so happy!!!!!!! #TaimurAliKhan ❤️❤️❤️❤️❤️
— Karan Johar (@karanjohar) December 20, 2016
kareena saif blessed with a baby boy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here