കേരളാ പോലീസിനെ വിമർശിച്ച് കോടിയേരി ബാലകൃഷ്ണനും

വി എസ് അച്യുതാനന്ദന് പിറകെ കേരളാ പോലീസിനെ വിമർശിച്ച് കോടിയേരി ബാലകൃഷ്ണനും രംഗത്ത്. പോലീസ് യുഎപിഎ നിയമം ദുരുപയോഗം ചെയ്യരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുണ്ടെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കോടിയേരി. കോഴിക്കോട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ യുഎപിഎ ചുമത്തരുത്. കമൽ സി ചവറയ്‌ക്കെതിരെ രാജ്യ ദ്രോഹകുറ്റം ചുമത്താൻ പാടില്ലായിരുന്നു. കമൽ സി ചവറയ്‌ക്കെതിരെ കേസെടുത്തത് പോലീസിന്റെ തോന്ന്യാസമാണ്. എന്നിട്ടും അദ്ദേഹത്തിന് ജാമ്യം കിട്ടിയത് എൽഡിഎഫിന്റെ നയംകാരണമാണെന്നും കോടിയേരി വ്യക്തമാക്കി.
പോലീസ് നടപടിയ്‌ക്കെതിരെ കഴിഞ്ഞ ദിവസം വിഎസ് അച്യുതാനന്ദനും രംഗത്തെത്തിയിരുന്നു. പോലീസ് സേനയുടെ മനോവീര്യം നിലനിർത്തേണ്ടത് പാവപ്പെട്ട ജനങ്ങളെ ഭീതിയിലാഴ്ത്തിയല്ല എന്ന് വി എസ് പറഞ്ഞിരുന്നു.
kodiyeri balakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here