സുക്കർബർഗിന്റെ കാര്യങ്ങൾ ഭാര്യയിലും നന്നായി നോക്കുന്നത് ജാർവിസ്

വീട്ടിൽ ഒരു പരിചാരകൻ ഉണ്ടെങ്കിൽ എങ്ങനെയിരിക്കും ? സാധാരണ രാവിലെ വന്ന് വൈകീട്ട് പോകുന്നതല്ല, മറിച്ച് നമ്മുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്ന, നമുക്ക് വേണ്ടപ്പോൾ ലൈറ്റ് ഫാൻ എന്നിവ സ്വിച്ച് ഓൺ ചെയ്യുന്നത് മുതൽ മുട്ടിലിഴയുന്ന കുട്ടികൾ ഒരു പരിധി കഴിഞ്ഞ് അപ്പുറം പോയാൽ വരെ പറഞ്ഞു തന്ന് സദാ നമ്മുടെ കൂടെയുണ്ടാവുന്ന കാര്യസ്ഥൻ !!
ഇതൊരു സ്വപ്‌നം മാത്രമാണെന്ന് വിചാരിക്കേണ്ട. ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗിന്റെ വീട്ടിൽ അത്തരം ഒരു സംവിധാനമുണ്ട്. പേര് ജാർവിസ്. സുക്കർബർഗിന്റെ വീട്ടുകാര്യങ്ങൾ ജാർവിസ് ചെയ്യുന്നതിന്റെ വീഡിയോ സുക്കര്ബർഗ് തന്നെ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്ത് വിട്ടതോടെയാണ് ജനങ്ങളിലേക്ക് ഈ സംവിധാനത്തെ കുറിച്ച് എത്തുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഉപയോഗിച്ചാണ് മാർക്ക് ഈ ആപ്ലിക്കേഷൻ ഉണ്ടാക്കിയിരിക്കുന്നത്.
jarvis by mark zuckerberg
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here