ബര്‍ലിനിലെ ആക്രമണം: അക്രമിയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ്

ജർമൻ തലസ്ഥാനമായ ബർലിനിലെ ക്രിസ്മസ് മാർക്കറ്റിൽ ആക്രമണം നടത്തിയതെന്ന് കരുതുന്ന ആളുടെ ചിത്രം പുറത്തുവിട്ടു. ടുണിഷ്യൻ പൗരനായ 23കാരൻ അനിസ് അമരി എന്ന ആളുടെ ചിത്രമാണ്പുറത്തുവിട്ടത്.ബർലിൻ പൊലീസ് കുറ്റവാളിക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതപ്പെടുത്തിയിട്ടുണ്ട്.
കുറ്റവാളിയെ കുറിച്ച് വിവരം കൈമാറുന്നവർക്ക് ഒരു ലക്ഷം യൂറോ പാരിതോഷികം പ്രഖ്യാപിച്ചു. ആയുധങ്ങൾ ശേഖരിക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അനിസ് അമരിയയെ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചിരുന്നു. എന്നാൽ, സംശയകരമായി ഒന്നും കണ്ടെത്താത്ത സാഹചര്യത്തിൽ പിന്നീട് ഇയാളെ വിട്ടയക്കുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ബർലിനിലെ ക്രിസ്മസ് മാർക്കറ്റിലേക്ക് അക്രമി ട്രക്ക് ഇടിച്ചു കയറ്റിയത്. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Berlin attack , terrorist, look out notice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here