ഭീതിയുയർത്തിയ പാഴ്സൽ ബോംബ് കേസ്; പ്രതികൾക്ക് ജീവപര്യന്തം

കൊൽക്കത്തയിൽ പാഴ്സൽ ബോംബ് അയച്ച് യുവതിയെ കൊന്ന കേസിൽ രണ്ട് പേർക്ക് ജീവപര്യന്തം. പ്രിൻസ് ഘോഷ്, രാജ്കുമാർ ഋഷി എന്നിവർക്കാണ് കൊൽക്കത്തയിലെ മാൽദ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
അപർണ ഘോഷ് എന്ന അധ്യാപികയെ പാഴ്സൽ ബോംബ് അയച്ച് കൊന്ന കേസിലാണ് വിധി വന്നിരിക്കുന്നത്. പ്രിൻസ് ഘോഷിന്റെ പ്രണയാഭ്യർത്ഥന അപർണ ഇനിഷേധിച്ചതിനെ തുടർന്നാണ് കൊല നടത്തിയതെന്ന് കോടതി കണ്ടെത്തി. മാൽദയിലെ മലഞ്ചപ്പള്ളിയിൽ 2011 ൽ ആണ് സംഭവം നടന്നത്.
മെക്കാനിക്ക് ആയ പ്രിൻസ് പുസ്തകത്തിൽ ഒളിപ്പിച്ചാണ് ബോംബ് അയച്ചത്. തുറ്കകുമ്പോൾ സ്ഫോടനം നടക്കുന്ന തരത്തിലാണ് ബോംബ് ക്രമീകരിച്ചത്. 36 സാക്ഷികളെയാണ് കേസിൽ കോടതി വിസ്തരിച്ചത്. സുഹ്യത്ത് രാജ്കുമാർ ഋഷിയുടെ സഹായത്താലാണ് പ്രിൻസ് ഇത് നിർമ്മിച്ചത്.
Two get life imprisonment for sending parcel bomb to lover in West Bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here