കൂത്തുപറമ്പിൽ 50 ലക്ഷവുമായി രണ്ടുപേർ പിടിയിൽ

കൂത്തുപറമ്പിൽ 50 ലക്ഷവുമായി രണ്ട് മഹാരാഷ്ട്ര സ്വദേശികള്‍ പിടിയില്‍. രഞ്ജിത്, രാഹുൽ എന്നിവരാണ് പിടിയിലായത്. വാഹനപരിശോധനക്കിടെ കെ.എസ്.ആർ.ടി.സി ബസിൽ നിന്നാണ് ഇവര്‍ പണവുമായി പിടിയിലായത്. എക്സൈസ് കമ്മീഷണറുടെ പ്രത്യേക നിർദേശ പ്രകാരം നടത്തിയ പരിശോധനയായിരുന്നു ഇത്. രണ്ടായിരം രൂപയുടെ പുതിയ നോട്ടുകളും നൂറു രൂപ നോട്ടുകളുമാണ് പിടിച്ചെടുത്ത കൂട്ടത്തിലുള്ളത്.
ഇത് കുഴൽ പണമാണെന്നു സംശയിക്കുന്നു. കോഴിക്കോട് നിന്നുള്ള പ്രത്യേക എൻഫോഴ്സ്മെൻറ് സംഘം ഇവരെ കസ്റ്റഡിയില്‍ എടുത്തു. ബാംഗ്ലുരിൽനിന്നും കണ്ണൂരിലേക്ക് പണം കൊണ്ടുവരികയായിരുന്നുവെന്നാണ് പിടിയിലായവർ പറയുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here