അഗസ്റ്റാ വെസ്റ്റ്ലന്റ് കേസിൽ ത്യാഗിക്ക് ജാമ്യം

അഗസ്റ്റാ വെസ്റ്റ്ലന്റ് കേസിൽ മുൻ വ്യോമസേനാ മേധാവി എസ് പി ത്യാഗിക്ക് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം. ഡൽഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവധിച്ചത്.
വി.വി.ഐ.പികളുടെ ഉപയോഗത്തിനായി 12 ഹെലികോപ്ടറുകൾ വാങ്ങാൻ 2010ൽ അഗസ്റ്റ വെസ്റ്റ്ലൻഡുമായി മുൻ യു.പി.എ സർക്കാരാണ് കരാറുണ്ടാക്കിയത്. കരാർ തുകയുടെ 12 ശതമാനമായ 423 കോടി രൂപ കൈക്കൂലിയായി കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് ആരോപണം. കരാർ സ്വന്തമാക്കാൻ അഗസ്റ്റ് വെസ്റ്റ്ലാൻഡ് കമ്പനിയെ ത്യാഗി സഹായിച്ചുവെന്ന് ഇന്ത്യയിലെയും ഇറ്റലിയിലെയും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
ഇടപാട് വിവാദമായ സാഹചര്യത്തിൽ മുൻ സർക്കാർ കരാർ 2014 ജനുവരി ഒന്നിന് റദ്ദാക്കുകയും ചെയ്തു.
tyagi got bail in AgustaWestland copter scam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here