ഐക്യരാഷ്ട്ര സഭയെ നേരംപോക്ക് ക്ലബെന്ന് പരിഹസിച്ച് ട്രംപ്

ഐക്യരാഷ്ട്ര സഭയെ പരിഹസിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഐക്യരാഷ്ട്ര സഭ നേരംപോക്ക് ക്ലബ്ബാണെന്നാണ് ട്രംപ് പരിഹസിച്ചത്. ട്വിറ്ററിലൂടെയാണ് ട്രംപിന്റെ പരിഹാസം. ഐക്യരാഷ്ട്ര സഭയ്ക്ക് പലതും ചെയ്യാൻ സാധിക്കും എന്നാൽ ഇപ്പോളത് നേരംപോക്കിന് മാത്രമായിരിക്കുന്നുവെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.
ഇസ്രായേലിനെതിരെ ഐക്യരാഷ്ട്ര സഭ പ്രമേയം പാസാക്കിയതിനെ തുടർന്നാണ് ട്രംപിന്റെ പ്രസ്ഥാവന. അമേരിക്ക വോട്ടെടുപ്പിൽനിന്ന് വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ വീറ്റോ ചെയ്യണമെന്നായിരുന്നു ട്രംപിന്റെ ാവശ്യം.
The United Nations has such great potential but right now it is just a club for people to get together, talk and have a good time. So sad!
— Donald J. Trump (@realDonaldTrump) 26 December 2016
Donald Trump says United Nations just a club for people to ‘have a good time’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here