എം.ടി.യെ അവഹേളിച്ചു ബി ജെ പി; വലിയ വിപത്തിന്റെ സൂചനയെന്ന് കുരീപ്പുഴ ശ്രീകുമാർ

എം.ടി.വാസുദേവൻ നായരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു ബി ജെ പി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ സാഹിത്യ ലോകത്തിന്റെ എതിർപ്പ്. ഭാവിയിൽ എഴുത്തുകാർ നേരിടാൻ പോകുന്ന വലിയ വിപത്തിന്റെ സൂചനയാണ് ഇപ്പോൾ ബി.ജെ.പി. നടത്തിയ പ്രതികരണത്തിൽ തെളിയുന്നതെന്ന് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ 24 ന്യൂസിനോട് പറഞ്ഞു.
ഇന്തോന്യഷ്യയിൽ ഒരു ചായ കുടിക്കാൻ 1000 രൂപ നൽകണം. അവിടെ 1000 രൂപയുടെ നോട്ടുകളുണ്ട്. എന്നാൽ കയ്യിലുള്ള പണത്തിന് മൂല്യം കുറയുന്നത് രാജ്യത്ത് നല്ല ചിന്തയോടുകൂടിയ ഭരണാധികാരിയില്ലാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതേ അവസ്ഥയാണ് ഇന്ത്യയ്ക്ക് സംഭവിച്ചിരിക്കുന്നതെന്നും കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയ്ക്ക് അവരുടെ ഭരണകൂടത്തെ സംരക്ഷിക്കാനുള്ള ബാധ്യതയുണ്ട്. എന്നാൽ എംടിയെപ്പോലൊരു വലിയ എഴുത്തുകാരന്റെ അഭിപ്രായത്തോട് ഈ രീതിയിലായിരുന്നില്ല ബിജെപി പ്രതികരിക്കേണ്ടിയിരുന്നത്.
നോട്ട് നിരോധനത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനേയും നരേന്ദ്ര മോദിയേയും വിമര്‍ശിച്ച സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്കെതിരെ പ്രധാനമന്ത്രിക്കെതിരെ പറയാന്‍ എംടിക്ക് എന്ത് അവകാശമാണ് ഉള്ളതെന്ന് ചോദിച്ചു കൊണ്ടാണ് ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍ പ്രസ്താവന നടത്തിയത്. രാജ്യം മാറിയതൊന്നും എം.ടി. അറിഞ്ഞില്ലേയെന്നും രാധാകൃഷ്ണന്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. വീടിന് തൊട്ടടുത്ത് നടന്ന ടിപി വധത്തിനെതിരെ തൂലിക ചലിപ്പിക്കുകയോ പ്രതികരിക്കുകയോ ചെയ്യാതിരുന്ന എം.ടി. ഇപ്പോള്‍ ആര്‍ക്കോ വേണ്ടി സംസാരിക്കുകയാണെന്ന് രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. സേതുവും മോഹനവര്‍മയും ആ വിഷയത്തില്‍ അഭിപ്രായം പറഞ്ഞാല്‍ ഉചിതമായിരുന്നു. എന്നാല്‍ എംടി കാര്യങ്ങള്‍ അറിയാതെ പ്രതികരിച്ചത് ശരിയായില്ല എന്നും രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.
എന്നാൽ , സാമൂഹ്യ വിഷയങ്ങളിൽ വളരെ സംയമനത്തോടെ മാത്രം പ്രതികരിക്കുന്ന ആളാണ് എം.ടി.എന്ന് കുരീപ്പുഴ അഭിപ്രായപ്പെട്ടു. മുത്തങ്ങ സമര കാലത്തു സമരക്കാർക്കു നേരെ നടന്ന വെടിവയ്പ്പ് ഉൾപ്പെടെയുള്ള അടിച്ചമർത്തലുകളെ വിമർശിച്ചു ആദിവാസികൾക്ക് വേണ്ടി പ്രതികരിച്ച ആളാണ് എം.ടി. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ കേൾക്കുകയും അത് ചർച്ചയ്ക്കു വിധേയമാക്കുകയും ചെയ്യേണ്ടതാണ്. അതിനു പകരം ഈ വിധത്തിൽ ബി.ജെ.പി. അതിനെ കൈകാര്യം ചെയ്തത് ശരിയായില്ല. കുരീപ്പുഴ കൂട്ടിച്ചേർത്തു.
Protest against BJP leader who questions MT on demonetization
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here