പാക്ക് സൈറ്റില്‍ മലയാളി ഹാക്കേഴ്സിന്റെ പൊങ്കാല മഹോത്സവം

പാക്ക് വിമാനത്താവളത്തിന്റെ വെബ് സൈറ്റ് എടുത്ത് നോക്കിയാല്‍ ആരും ഒന്ന് ഞെട്ടും. കാരണം നിവിനും സലിം കുമാറും മോഹന്‍ലാലും ഒക്കെ അവതരിച്ച് നിരന്ന് നില്‍ക്കുകയാണ് അവിടെ. കേരളത്തിലെ വെബ് സൈറ്റുകള്‍ തൊട്ടാല്‍ എന്താകുമെന്ന് കാണിച്ച് കൊടുക്കാന്‍ ട്രോളന്മാര്ക്കും പൊങ്കാല സ്പെഷ്യലിസ്റ്റുകള്‍ക്കും അവസരം കൊടുക്കുകയാണെന്നാണ് എന്നാണ് ഹാക്കന്മാര്‍ എഴുതിയിരിക്കുന്നത്.
പാക്കിസ്ഥാന് എയര്‍പോര്‍ട്ട് വെബ്സൈറ്റ് അഡ്മിന് ലോഗിന്‍ വിവരങ്ങള്‍ കൊടുത്തുകൊണ്ടാണ് മലയാളി ഹാക്കന്മാര്‍ പണി തുടങ്ങിയത്. വടുതലയിലും പെരുമ്പാവൂരിലും ഇറങ്ങാമെന്നും സൈറ്റിലുണ്ട്. ഇപ്പോള്‍ സൈറ്റ് താത്കാലികമായി പിന്‍വലിച്ചിരിക്കുകയാണ്.
ചീറ്റ എന്ന ഗ്രൂപ്പ് കഴിഞ്ഞ ദിവസം തിരുവനന്തപുരം എയര്‍പോര്‍ട്ട് വെബ് സൈറ്റ് ഹാക്ക് ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് പാക്ക് സൈറ്റ് ഹാക്ക് ചെയ്തത് എന്നാണ് മല്ലു ഹാക്കേഴ്സിന്റെ പക്ഷം. പാക്ക് സൈബര്‍ അറ്റാക്കേഴ്സ് എന്ന പേരില്സ്വയം വിശേഷിപ്പിച്ച ഈ ഹാക്കേഴ്സ് അന്ന് ചില സന്ദേശങ്ങള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here