Advertisement

തമിഴകത്തിൻ്റെ ആദരവായി ‘വീരവണക്ക’ത്തിലെ ഗാനം; വിഎസിന് സമർപ്പിച്ച് പ്രകാശനം ചെയ്തു

8 hours ago
Google News 2 minutes Read

സഖാവ് പി.കൃഷ്ണപിള്ളയുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും ത്യാഗോജ്ജ്വലമായ പോരാട്ടചരിത്രം പ്രമേയമാക്കി അനിൽ വിനാഗേന്ദ്രൻ സംവിധാനം ചെയ്ത ‘വീരവണക്കം’ എന്ന തമിഴ് ചിത്രത്തിലെ ടൈറ്റിൽ ഗാനം തൊഴിലാളി വർഗ്ഗത്തിൻ്റെ പ്രിയപ്പെട്ട നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ്റെ സ്മരണകൾക്ക് മുന്നിൽ സമർപ്പിച്ച് കൊണ്ട് ചെന്നൈയിൽ പ്രകാശനം ചെയ്തു.

കേരളമൊട്ടുക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിക്കാനായി ഒളിവിലും തെളിവിലും പ്രവർത്തിച്ചിരുന്ന സഖാവ് പി.കൃഷ്ണപിള്ള ആലപ്പുഴയിൽ നിന്നും കണ്ടെത്തിയ നിശ്ചയദാർഢ്യവും വിപ്ലവവീര്യവുമുള്ള യുവാവായിരുന്നു, വി.എസ്. അച്യുതാനന്ദൻ. പുന്നപ്ര – വയലാർ സമരം ഉൾപ്പെടെയുള്ള തൊഴിലാളിവർഗ്ഗ പോരാട്ടങ്ങളെയും അതിനു നേതൃത്വം നൽകിയവരെയും അനുസ്മരിക്കുന്ന ‘വീരവണക്ക’ത്തിലെ ഈ പ്രധാനഗാനം, വി.എസ്സിനോടുള്ള ആദരസൂചകമായിട്ടാണ് ചെന്നൈയിൽ പുറത്തിറക്കിയത്.

തമിഴ്നാട്ടിലെ ദ്രാവിഡ കഴകം പ്രസിഡന്റും പെരിയാറുടെ പിൻഗാമിയും സർവ്വാദരണീയനുമായ ശ്രീ. കെ.വീരമണിയാണ് ഗാനം റിലീസ് ചെയ്തത്. തമിഴ്നാടിൻ്റെയും കേരളത്തിൻ്റെയും ചരിത്രപാരമ്പര്യവും പുരോഗമനചിന്തകളും പരസ്പരസ്നേഹവും ഏവരുടെയും ഓർമ്മകളിൽ നിറയാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ദക്ഷിണേന്ത്യയുടെയും തമിഴ്നാടിൻ്റെയും ഇതിഹാസ ഗായകൻ ടി.എം. സൗന്ദർ രാജൻ്റെ മകൻ ടി.എം.എസ്. സെൽവകുമാറിനെ ചലച്ചിത്ര ഗാനലോകത്ത് അവതരിപ്പിക്കുന്ന ഗാനം കൂടിയാണിത്.അതുകൊണ്ട് തന്നെ ഈ ഗാനം പുറത്തിറങ്ങും മുമ്പ് തമിഴ്നാട്ടിൽ വാർത്താപ്രാധാന്യം നേടിയിരുന്നു.
വിശാരദ് ക്രിയേഷൻസ് (VISARAD CREATIONS) യൂട്യൂബ് ചാനലിൽ ഗാനം ലഭ്യമാണ്.

Story Highlights : VeeraVanakkam released as a tribute to V. S. Achuthanandan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here