സംവിധായകൻ സനൽകുമാർ ശശിധരനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞു

പ്രശസ്ത സംവിധായകൻ സനൽകുമാർ ശശിധരനെ മുംബൈ വിമാനത്താവളത്തിൽ വെച്ച് ഇമിഗ്രേഷൻ വിഭാഗം തടഞ്ഞു. അമേരിക്കയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹത്തെ തടഞ്ഞത്.
നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ കൊച്ചി പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരമാണ് ഈ നടപടിയെന്ന് സനൽകുമാർ ശശിധരൻ തന്റെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
Read Also: ഛത്തീസ്ഗഡിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ
മഞ്ജു വാര്യരുടെ പരാതിയെ തുടർന്നാണ് പൊലീസ് സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കൊച്ചിയിൽ നിന്ന് പൊലീസ് സംഘം മുംബൈയിൽ എത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുമെന്ന് സൂചനയുണ്ട്.
Story Highlights : Director Sanalkumar Sasidharan stopped at Mumbai airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here