Advertisement

ആക്‌ഷൻ സ്പൈ ത്രില്ലറുമായി മഞ്ജു വാര്യരും ആര്യയും ; മിസ്റ്റർ: എക്സ് ട്രെയ്ലർ പുറത്ത്

February 23, 2025
Google News 2 minutes Read

വിടുതലൈ 2 വിന് ശേഷം മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം മിസ്റ്റർ: എക്സിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. മനു ആനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മിസ്റ്റർ എക്‌സിൽ ആര്യയാണ് നായകനാകുന്നത്. ചിത്രം സ്പൈ ആക്ഷൻ ത്രില്ലർ സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ട്രെയിലറിൽ ചിത്രത്തിന്റെ പ്രമേയത്തെ സൂചിപ്പിക്കുന്ന വിവരണം മഞ്ജു വാര്യരുടെ ശബ്ദത്തിൽ ആണ്. ആണവായുധ സ്‌ഫോടനത്തെ തടയാനും, ഭീകരരെ വധിച്ച് രാജ്യത്തെ സംരക്ഷിക്കാനുമായി എക്സ് ഫോഴ്സ് എന്ന പേരിൽ സമർത്ഥരായ ഏജന്റുകളെ നിയമിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ആര്യയെയും മഞ്ജു വാര്യരെയും കൂടാതെ ശരത്ത് കുമാർ, ഗൗതം കാർത്തിക്ക്, അനഘ, റൈസ വിത്സൺ, കാളി വെങ്കട്ട് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മഞ്ജു വാര്യറിന്റെ കഥാപാത്രം ആണ് ചിത്രത്തിന്റെ കഥയെ മുൻപോട്ട് നയിക്കുന്നതും കഥാപാത്രങ്ങളെ പരസ്പരം കണക്റ്റ് ചെയ്യിക്കുന്നതും, എന്നാണ് ആര്യ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ പറഞ്ഞത്. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാം എന്ന് മഞ്ജു വാര്യർ സമ്മതിച്ചില്ലായിരുന്നുവെങ്കിൽ എങ്ങനെ മിസ്റ്റർ എക്സ് എന്ന ചിത്രം സംഭവിച്ചേനെ എന്ന് ഒരു പിടിയും ഇല്ല എന്ന് സംവിധായകൻ തന്നോട് പറഞ്ഞിരുന്നുവെന്നും ആര്യ വെളിപ്പെടുത്തി.

ശ്രീ വിനീത് ജയിനും, എസ ലക്ഷ്മൺ കുമാറും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അരുൾ വിൻസന്റും എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് പ്രസന്ന ജി.കെയും ആണ്.

Story Highlights : Manju warrier and arya joining hands for spy thriller ; mr: x trailer is out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here