Advertisement

‘സ്നേഹവും നന്ദിയും’; നീണ്ട ഇടവേളയ്ക്ക് ശേഷം പിറന്നാൾ ദിനത്തിൽ പോസ്റ്റുമായി മമ്മൂട്ടി

3 hours ago
Google News 3 minutes Read
MAMMOTTY

മമ്മൂട്ടിക്ക് ഇന്ന് 74-ാം പിറന്നാൾ. പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് പഴയതിലും കരുത്തോടെ അദ്ദേഹം സിനിമ ലോകത്ത് നിറഞ്ഞുനിൽക്കുകയാണ്.

ഈ പിറന്നാൾ ദിനത്തിൽ മമ്മൂട്ടി ഇൻസ്റ്റാഗ്രാമിൽ നീണ്ടഇടവേളക്ക് ശേഷം മമ്മൂട്ടി ഒരു പോസ്റ്റ് പങ്കുവെച്ചത് ആരാധകർക്ക് വലിയ ആവേശമായി. “Love and Thanks to All and The Almighty” എന്ന ഈ പോസ്റ്റിലൂടെ അദ്ദേഹം ദൈവത്തിനും തന്നെ സ്നേഹിക്കുന്ന എല്ലാവർക്കും നന്ദി അറിയിച്ചു. വർഷങ്ങളായി തനിക്ക് സ്നേഹവും പിന്തുണയും നൽകിയ ഓരോ വ്യക്തിയോടുമുള്ള നന്ദിയും ആദരവും ഈ വാക്കുകളിലുണ്ട്. ആരോഗ്യപരമായ കാരണങ്ങളാൽ ഒരു ചെറിയ ഇടവേളയെടുത്തതിന് ശേഷമുള്ള മമ്മൂട്ടിയുടെ ഈ തിരിച്ചുവരവ് അദ്ദേഹത്തിന്റെ ആരാധകർ വലിയൊരു ആഘോഷമായി മാറ്റിയിരിക്കുകയാണ്.

Read Also: മലയാളത്തിന്റെ മമ്മൂക്കയ്ക്ക് ഇന്ന് പിറന്നാൾ

സമീപകാലത്ത് മമ്മൂട്ടി തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾ അദ്ദേഹത്തിൻ്റെ കരിയറിലെ ഒരു പുതിയ അധ്യായത്തിന് തുടക്കമിട്ടു. 2022-ൽ പുറത്തിറങ്ങിയ ഭീഷ്മപർവ്വം എന്ന ചിത്രത്തിലെ ‘മൈക്കിൾ’ എന്ന മാസ് കഥാപാത്രം മുതൽ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിലെ ‘ജയിംസ്’ എന്ന സൂക്ഷ്മാഭിനയം വരെ, മമ്മൂട്ടി എന്ന നടൻ്റെ വൈവിധ്യം ഓരോ സിനിമയിലും പ്രകടമാണ്. “പുഴു”, “റോഷാക്ക്” തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം പരമ്പരാഗത നായക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി. പ്രേക്ഷകരുടെ അഭിരുചികൾ മാറുന്നതനുസരിച്ച് സ്വയം മാറാനും പുതിയ തലമുറയിലെ സംവിധായകരോടൊപ്പം പ്രവർത്തിക്കാനും മമ്മൂട്ടി കാണിക്കുന്ന താൽപ്പര്യം അദ്ദേഹത്തിൻ്റെ ഈ തിരിച്ചുവരവിന് കരുത്ത് പകരുന്നു.

Story Highlights : ‘Love and gratitude’; Mammootty posts on his birthday after a long break

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here