Advertisement

നഗ്നരായി സംഘം ചേർന്നെത്തി സ്ത്രീകളെ ആക്രമിക്കും; യുപിയിൽ നഗ്ന സംഘത്തെ കണ്ടെത്താനാകാതെ പൊലീസ്, ഡ്രോൺ പരിശോധനയിലും ഫലമില്ല

3 hours ago
Google News 1 minute Read

ഉത്തർപ്രദേശിലെ മീററ്റിൽ നഗ്നരായി സംഘം ചേർന്നെത്തി സ്ത്രീകളെ ആക്രമിക്കുന്ന സംഘത്തെ കണ്ടെത്താനാകാതെ പൊലീസ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഡ്രോൺ പരിശോധന നടത്തിയെങ്കിലും ഫലം ഉണ്ടായില്ല

സ്ഥലത്ത് നിരീക്ഷണത്തിനായി സിസിടിവികൾ സ്ഥാപിച്ചു. സ്ത്രീകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ വനിത കോൺസ്റ്റബിൾമാരെ പ്രദേശത്ത് വിന്യസിച്ചു. നഗ്ന സംഘത്തിൽ നിന്ന് നാലു പേർക്ക് ഇതുവരെ ആക്രമണം നേരിട്ടു.

അടുത്തിടെ ഭരാല ഗ്രാമത്തിൽ ജോലിസ്ഥലത്തേക്ക് ഒറ്റയ്ക്ക് പോകുകയായിരുന്ന ഒരു സ്ത്രീയെ രണ്ട് പുരുഷന്മാർ വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിച്ചു. ആ സ്ത്രീ നിലവിളിച്ചുകൊണ്ട് അവരുടെ പിടിയിൽ നിന്ന് സ്വയം മോചിതയായി.

ഗ്രാമവാസികൾ ഉടൻ തന്നെ സ്ഥലത്തെത്തി എല്ലാ വശങ്ങളിൽ നിന്നും വയലുകൾ വളഞ്ഞു. പക്ഷേ ആരെയും കണ്ടെത്തിയില്ല. അവർ എങ്ങനെയിരിക്കുന്നുവെന്ന് ചോദിച്ചപ്പോൾ, പ്രതികൾ വസ്ത്രങ്ങളൊന്നും ധരിച്ചിട്ടില്ലെന്ന് സ്ത്രീ കുടുംബാംഗങ്ങളോട് പറഞ്ഞു.

“ആദ്യം ഗ്രാമവാസികൾ ഇത് ഗൗരവമായി എടുത്തില്ല. എന്നാൽ ഇപ്പോൾ ഭയത്തിന്റെ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഈ സംഘം ഇതുവരെ സ്ത്രീകളെ മാത്രമേ ലക്ഷ്യമിട്ടിട്ടുള്ളൂ,” ഗ്രാമത്തലവൻ രാജേന്ദ്ര കുമാർ പറഞ്ഞു.

Story Highlights : nude gang panic among women in up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here