എംടിയെ അവഹേളിച്ച ബിജെപിയോട് സഹതാപം തോനുന്നു : സുസ്‌മേഷ് ചന്ദ്രോത്ത്

എം ടി വാസുദേവൻ നായർക്കെതിരെ രൂക്ഷമായി വിമർശിച്ച ബിജെപിയോട് സഹതാപം തോനുന്നുവെന്ന് സാഹിത്യകാരൻ സുസ്‌മേഷ് ചന്ദ്രോത്ത്. എം ടി പറഞ്ഞത് മനസ്സിലാകാഞ്ഞിട്ടല്ല ബി ജെ പി വിമർശിക്കുന്നതെന്നും അവരുടെ നിവർത്തികേടുകൊണ്ടാണെന്നും സുസ്‌മേഷ് ട്വന്റിഫോർ ന്യൂസിനോട് പ്രതികരിച്ചു.
കേന്ദ്രസർക്കാർ കൊണ്ടുവന്ന ഈ സാമ്പത്തിക അടിയന്തിരാവസ്ഥ നിലവിലെ സാമൂഹിക സാഹചര്യത്തിൽ നടപ്പിലാക്കാൻ പാടില്ലാത്തതാണ്. അതിനെതിരെ എം ടി യുടെ അഭിപ്രായം ചിന്തിക്കുന്ന പൗരന്റെ അഭിപ്രായം തന്നെയാണെന്നും സുസ്‌മേഷ് പറഞ്ഞു.
രാഷ്ടീയവും സാമൂഹികവുമായ കാര്യങ്ങളിൽ പൊതുവെ മിതത്വം പാലിക്കുന്ന ആളാണ് എംടി. എന്നാൽ തീവ്രമായി പ്രതികരിക്കേണ്ട സമയങ്ങളിൽ അദ്ദേഹം പ്രതികരിക്കാതിരുന്നിട്ടുമില്ല. അങ്ങനെയൊരാൾ നോട്ട് നിരോധനത്തിൽ പ്രതികരിച്ചിട്ടുണ്ടെങ്കിൽ രാജ്യത്തെ ജനങ്ങൾ അനുഭവിക്കുന്ന രൂക്ഷമായ പ്രതിസന്ധിയെ മനസ്സിലാക്കിയാണ് പറഞ്ഞിട്ടുണ്ടാകുക എന്നും സുസ്‌മേഷ് പ്രതികരിച്ചു.
ഒരു സ്വേച്ഛാധിപതിയെപ്പോലെ പെരുമാറുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡി. ഒപ്പം ആസഹിഷ്ണുത ആഭരമാണമാക്കി അണിയുന്ന അനുയായികളും. കേരളത്തിലെ ജനങ്ങൾ സഹിഷ്ണുത കാണിക്കുന്നുണ്ടെങ്കിൽ അത് അവരുടെ ദൗർബല്യമായി കാണരുതെന്നും അദ്ദേഹം വ്യക്തമാക്കി.
എം ടി വാസുദേവൻ നായരുടെ നോട്ട് നിരോധനത്തിനെതിരായ പ്രതികരണത്തെ രാഷ്ട്രീയമായി നേരിട്ട ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ സാഹിത്യകാരൻമാർ ഒന്നടങ്കം രംഗത്തെത്തിയിരിക്കുകയാണ്. എം.ടി.യെ അവഹേളിച്ച ബി ജെ പി രാജ്യത്തിന് വലിയ വിപത്തിന്റെ സൂചനയെന്ന് കുരീപ്പുഴ ശ്രീകുമാർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
sympathy on BJP who abused MT says susmesh
BJP abused MT
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here