പി.എസ്.സി റാങ്ക് ലിസ്റ്റകളുടെ കാലാവധി ആറു മാസം നീട്ടി
ഡിസംബർ 31ന് മൂന്ന് വർഷം പൂർത്തിയാകുന്ന പി.എസ്.സി റാങ്ക് ലിസ്റ്റകളുടെ കാലാവധി ആറു മാസം നീട്ടി. അടുത്ത ജൂൺ 30നകം മൂന്ന് വർഷം പൂർത്തിയാകുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും ഇത്തരത്തിൽ നീട്ടിയിട്ടുണ്ട്. ഇന്ന് നടന്ന പി.എസ്.സി യോഗത്തിന് ശേഷമാണ് റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള തീരുമാനം പി.എസ്.സി കൈക്കൊണ്ടത്.
റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകളും ഉദ്യോഗാർത്ഥികളും സമരം നടത്തിയിരന്നു. സമരത്തെ തുടര്ന്ന് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ സർക്കാർ പി.എസ്.സിയോട് ശിപാർശ ചെയ്തിരുന്നു. ഇതിലാണ് ഇപ്പോൾ പി.എസ്.സിയുടെ തീരുമാനം പുറത്ത് വന്നിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here