Advertisement

കൊച്ചിയിൽ പുതുവത്സര ദിനത്തിൽ ഭീകരാക്രമണത്തിന് സാധ്യത

December 31, 2016
Google News 2 minutes Read
india tourism

പുതുവർഷ ആഘോഷ ദിവസങ്ങളിൽ കൊച്ചി ഉൾപ്പെടെ ഇന്ത്യൻ നഗരങ്ങളിൽ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി ഇസ്രായേൽ. കൊച്ചി അടക്കമുള്ള ഇന്ത്യയിലെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിലേക്ക് വിനോദസഞ്ചാരത്തിന് പോകുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നാണ് ഇസ്രായേൽ പൗരൻമാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇസ്രായേലി പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും പുറത്തിറങ്ങിയ തീവ്രവവാദ വിരുദ്ധ ഡയറക്ടറേറ്റാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഗോവ, പൂനെ, മുംബൈ നഗരങ്ങളിൽ പോകുന്നവർക്കും പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകുന്നു.

മുന്നറിയിപ്പ് നൽകിയ കാര്യം ഡൽഹിയിലെ ഇസ്രായേലി എംബസി വക്താവ് സ്ഥിരീകരിച്ചു. ഇസ്രായേൽ പൗരൻമാർ ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ബന്ധുക്കളെ ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകണമെന്നും ഷോപ്പിങ്ങ് കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, ഉത്സവ സ്ഥലങ്ങൾ, ജനങ്ങൾ ധാരാളമായി എത്തുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് പോകരുതെന്നും വ്യക്തമാക്കുന്നുണ്ട്.

Israel issues severe travel warning for India citing immediate threats of attacks on Western tourists

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here