Advertisement

വരും വർഷമെങ്കിലും കൊച്ചിയ്ക്ക്‌ വേണം പരിഹാരം

December 31, 2016
Google News 1 minute Read
Kochi

നാട് നഗരമായപ്പോൾ കൊച്ചിയ്ക്ക് കിട്ടിയ നിരവധി സമ്മാനങ്ങളുണ്ട്, മാലിന്യം മുതൽ ഗതാഗതക്കുരുക്കുവരെ….

എറണാകുളം ജില്ലയിൽ എന്ത് ഇല്ലെന്ന് പറഞ്ഞാലും വിശ്വസിക്കാം എന്നാൽ മാലിന്യം കുറവാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അൽപ്പം പ്രയാസമായിരിക്കും. ദിവസവും ടൺ കണക്കിന് മാലിന്യമാണ് കൊച്ചിയ്ക്ക് മുകളിൽ വീണുകൊണ്ടിരിക്കുന്നത്. വെള്ളം, വായു, കഴിക്കുന്ന ആഹാരം ഒന്നും സുരക്ഷിതമല്ല.

കൊച്ചിയിലേക്കുള്ള കുടിവെള്ള വിതരണത്തിൽ ഏറിയ പങ്കും പെരിയാറിൽനിന്നാണ്. എന്നാൽ പെരിയാറിന്റെ ഇന്നത്തെ ചിത്രം മനസ്സിലുള്ളവർ കൊച്ചിയിൽനിന്നെന്നല്ല, ലോകത്ത് എവിടെ നിന്നും പച്ചവെള്ളം കുടിക്കില്ല. തൊട്ടടുത്തുള്ള ഫാക്ടറിയിലെ മാലിന്യമത്രയും ഒഴുക്കി വിട്ട് പെരിയാറിനെ മലിനമാക്കി കഴിഞ്ഞു. ഒപ്പം കൊച്ചിയുടെ കുടിവെള്ളവും മുട്ടി.

wasteനഗരത്തിലെ മിക്ക ഓടകളും പൊട്ടി ഒലിച്ചും മാലിന്യം കെട്ടിക്കിടന്നും കൊതുകുകളുടെ പ്രിയ കേന്ദ്രമാണ് റാണി കൊച്ചി. അറബിക്കടലിന് പോലും രക്ഷയില്ലാത്തതിനാൽ റാണി എങ്ങനെ രക്ഷപ്പെടും അല്ലേ. ഓടകൾക്ക് ചുറ്റുമുള്ളവർ മൂക്കുപൊത്തിയാണ് കഴിയുന്നത്.

vlcsnap-2016-12-31-14h35m24s002 കൊച്ചിയുടെ നഗരമാതാവ് മേയറുടെ സ്വന്തം വാർഡ് എളംകുളം ഫ്ളാറ്റുകൾ ഏറെയുള്ള പ്രദേശമാണ്. ഇവിടെനിന്ന് പുറന്തള്ളുന്ന മാലിന്യങ്ങളത്രയും ഏറ്റുവാങ്ങുന്നത് ഫ്ളാറ്റുകൾക്ക് തൊട്ടുടുത്ത് കഴിയുന്ന സാധാരണക്കാരാണ്. എല്ലാ വികസനവും എല്ലാവർക്കും രാഷ്ട്രീയമാകുമ്പോൾ നാട് വളരുകയല്ല, വരളുകയാണ്.

Read More : സ്‌കൈലൈനിലെ മാലിന്യം പരന്നൊഴുകുന്നു; മൂക്കുപൊത്തി സൗമിനി ജയിന്റെ സ്വന്തം വാർഡ്‌

മെട്രോ റെയിൽ, സ്മാർട് സിറ്റി പദ്ധതിയിൽ അഞ്ചാം സ്ഥാനം തുടങ്ങി കൊച്ചി ഉയർച്ചയുടെ പടികൾ ചവിട്ടുമ്പോഴും ഉറവിട മാലിന്യ സംസ്‌കരണത്തിൽ നഗരം ഇന്നും ഏറെ പുറകിലാണ്. കൊച്ചിയിലെ 74 വാർഡുകളിലായി രണ്ട് ലക്ഷത്തിൽ താഴെ കുടുംബങ്ങളാണ് ഉള്ളത്. എന്നാൽ ഇതിൽ 200 ൽ താഴെ കുടുംബങ്ങൾ മാത്രമാണ് ബയോഗ്യാസ് പ്ലാന്റ് ഫലപ്രധമായി ഉപയോഗിക്കുന്നത്. ബയോഗ്യാസ് പ്ലാന്റിൽ ഒതുങ്ങി ഇവിടുത്തെ ഉറവിട മാലിന്യ സംസ്‌കരണം.

എന്നാൽ കൃത്യമായ സംസ്‌കരണത്തിലൂടെ മാലിന്യം ഇല്ലാതാക്കാൻ സർക്കാരുകൾക്ക് താൽപര്യമില്ലാത്തി ടത്തോളം കാലം സുഖത്തിന് കൂട്ട് ദുഖമെന്നപോലെ കൊച്ചി നഗരത്തിന് കൂട്ടായി മാലിന്യം നിറഞ്ഞുകൊണ്ടിരിക്കും.

കാക്കനാട് അർ ടി ഓഫീസിലെ കണക്കുകൾ പ്രകാരം 623 ഡ്രൈവർമാരുടെ ലൈസൻസാണ് ഗതാഗത നിയമം ലംഘിച്ചതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്തത്.

കൊച്ചിയിലെ ഗതാഗതകുരുക്കും റോഡിന്റെ ശോചനീയാവസ്ഥയും ചേർന്ന് നഗരത്തിലൂടെയുള്ള യാത്ര ദുഷ്‌കരമായിരിക്കുകയാണ്. കലൂർ, വൈറ്റില, കടവന്ത്ര, കത്യക്കടവ്, എംജി റോഡ്, കാക്കനാട് എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

container_1309899fകൊച്ചി വികസിക്കുകയാണ് മെട്രോയാണ് എന്നെല്ലാം പറയുമ്പോഴും റോഡുകളിലെ കുണ്ടിനും കുഴിയ്ക്കും കണക്കില്ല. കലൂർ സ്‌റ്റേഡിയത്തിന് ചുറ്റുമുള്ള റോഡുകളിലൂടെ യാത്രചെയ്താൽ കർക്കിടക ചികിത്സ ചിങ്ങത്തിൽ തന്നെ നടത്തേണ്ടി വരും.

metro-roadറോഡിലൂടെയുള്ള ഡ്രൈവർമാരുടെ കസർത്തിലും കൊച്ചി ഒട്ടും പുറകിലല്ല. വാഹനങ്ങളുടെ മരണപ്പാച്ചിലിൽ ജീവൻ നഷ്ടമായതും പാതി ജീവൻ ബാക്കിയായതും നിരവധി പേർക്ക്.

ഇൻഫോ പാർക്കിലെ ജോലിക്കാരിയായ കസ്തൂരിയെന്ന ഇരുപത്തിയഞ്ചുകാരിയ്ക്ക് ബസ്സുകളുടെ മരണപ്പാച്ചിൽ കാരണം നഷ്ടമായത് തന്റെ വലതുകാലാണ്. ചോറ്റാനിക്കര- കോലഞ്ചേരി റൂട്ടിലാണ് അപകടമുണ്ടായത്. അമിത വേഗതയിൽവന്ന ബസ് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഹരീഷിനെയും ഭാര്യ കസ്തൂരിയെയും ഇടിച്ചിടുകയായിരുന്നു. അപകടത്തിൽ കസ്തൂരിയുടെ വലതുകാൽ മുറിച്ചു മാറ്റി.

kasthoori
കാക്കനാട് അർ ടി ഓഫീസിലെ കണക്കുകൾ പ്രകാരം 623 ഡ്രൈവർമാരുടെ ലൈസൻസാണ് ഗതാഗത നിയമം ലംഘിച്ചതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്തത്. ഇങ്ങനെ എത്രയെത്ര കുടുംബങ്ങൾക്ക് മേൽ വാഹനങ്ങളുടെ മരണപ്പാച്ചിൽ കരിനിഴൽ വീഴ്ത്തിയിരിക്കാം.

Read More : കൊച്ചിയിലെ ബസ്സുകളുടെ മരണപ്പാച്ചില്‍. കസ്തൂരിയ്ക്ക് നഷ്ടമായത് വലതു കാല്‍

plastic ഹരിത കേരളം പദ്ധതിയുടെ ഭാഗമായി 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കൂടുകൾ ജില്ലയിൽ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഒരു ദിവസം പ്ലാസ്റ്റിക് ഹർത്താലും ജില്ലയിൽ സംഘടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോഴും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 50 മൈക്രോണിനും താഴെയുള്ള പ്ലാസ്റ്റിക് കവറുകൾ ലഭ്യമാണ്. അതുകൊണ്ടുതന്നെ 2017 ൽ പ്ലാസ്റ്റിക് കവറുകൾ നിരോധിക്കുന്നതിന് തന്നെ പ്രധാന്യം നൽകണം.

ഇങ്ങനെ നീളുന്ന ഈ പ്രശ്‌നങ്ങൾക്കുള്ള പരിഹാരമാകണം അടുത്ത വർഷത്തേക്കുള്ള പ്രതിജ്ഞ. ഇത് പാലിക്കപ്പെടാൻ വേണ്ടിയുള്ളതാകണം. ലംഘിക്കാൻ വേണ്ടിയാകരുത്.

new year resolution of kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here