സാന്ദ്ര തോമസിനെ വിജയ് ബാബു അടിച്ചു ; സിനിമയല്ല
മികച്ച ന്യൂ ജനറേഷൻ ഹിറ്റുകൾ ഒരുക്കിയ സാന്ദ്രയും വിജയ് ബാബുവും സിനിമയെ വെല്ലുന്ന ക്ളൈമാക്സിൽ അടിച്ചു പിരിഞ്ഞു. അടിയെന്നാൽ നല്ല മുട്ടനടി തന്നെ നടന്നു. നടിയും നിർമ്മാതാവുമായസാന്ദ്ര തോമസിനെ വിജയ് ബാബു തല്ലി ആശുപത്രിയിലാക്കി. സാന്ദ്ര കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ ആണ്. എളമക്കര പോലീസ് വിജയ്ബാബുവിനെതിരെ കേസ് എടുത്തു.
നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെയാണ് സാന്ദ്ര പൊലീസില്‍ പരാതി നല്‍കിയത്. വിജയ് ബാബു ഓഫീസില്‍ വെച്ച് മര്‍ദ്ദിച്ചതായാണ് പരാതി. സാന്ദ്രയും വിജയ് ബാബുവും ചേര്‍ന്ന് ഫ്രെെഡേ ഫിലിംസ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്നു. ഇതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് സൂചന. സാന്ദ്രയുടെ പരാതിയില്‍ എളമക്കര പൊലീസ് വിജയ് ബാബുവിനെതിരെ കേസ് എടുത്തു.
ഇന്ന് കൊച്ചിയിലെ വിജയ്ബാബുവിന്റെ ഓഫീസില്‍ സംസാരിക്കാനെത്തിയ താരത്തെ വിജയ്ബാബുവും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. ഹിറ്റ് ചിത്രമായ ഫിലിപ്സ് ആന്റ് മങ്കിപെന്‍, അടി കപ്യാരേ കൂട്ടമണി, മോഹൻ ലാൽ ചിത്രമായ പെരുച്ചാഴി തുടങ്ങി നിരവധി ചിത്രങ്ങള്‍ ഇരുവരും ചേര്‍ന്ന് ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ചിട്ടുണ്ട്.
Sandra Thomas, Files Police Complaint, Against Business Partner Vijay Babu , Vijay Babu
Sandra Thomas and Vijay Babu, the producer duo was much-talked for their strong friendship and the films they made under the banner Friday Film House. Sadly, the friendship has now ended on a sour note.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here