നോട്ട് മാറ്റി ലഭിച്ചില്ല; തുണിയുരിഞ്ഞ് യുവതിയുടെ പ്രതിഷേധം

നിരോധിച്ച നോട്ട് മാറ്റി ലഭിക്കാത്തിനെ തുടർന്ന് യുവതി ഡൽഹി റിസർവ്വ് ബാങ്ക് ഓഫീസിന് മുന്നിൽ തുണിയുരിഞ്ഞ് പ്രതിഷേധിച്ചു. കൈക്കുഞ്ഞുമായി ആർബിഐ ഓഫീസിലെത്തിയ യുവതിയെ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
പണം മാറ്റിയെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് യുവതി കരഞ്ഞ് അപേക്ഷിച്ചിട്ടും സെക്യൂരിറ്റി ജീവനക്കാർ ഇവരെ കടത്തിവിട്ടില്ല. ബലം പ്രയോഗിച്ച് ഇവരെ ഗേറ്റിന് മുന്നിൽനിന്ന് മാറ്റാനും ശ്രമിച്ചു. തുടർന്നാണ് ഭാഗികമായി വസ്ത്രമുരിഞ്ഞ് യുവതി പ്രതിഷേധിച്ചത്. സെക്യൂരിറ്റി ഉദ്യോഗസ്ഥർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു നീക്കി.
woman sits topless outside RBI office
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here