നിയമസഭാ തെരഞ്ഞെടുപ്പ്; ബജറ്റ് മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷം

ഉത്തർപ്രദേശ് അടക്കമുള്ള 5 സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ബജറ്റ് അവതരണം മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷം. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
16 കോടി ജനങ്ങൾ വോട്ട് രേഖപ്പെടുത്താൻ പോളിങ്ങ് ബൂത്തിലേക്ക് പോകാനൊരുങ്ങുമ്പോൾ ബജറ്റ് അവതരണം മാറ്റി വയ്ക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.
ഇത് രാഷ്ട്രീയ മുതലെടുപ്പാണെന്ന് ചൂണ്ടിക്കാണിച്ചാണ് രാഷ്ട്രപതി പ്രണബ് മുഖർജിയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷ്ണർ നസീം സെയ്ദിയ്ക്കും പ്രതിപക്ഷ പാർട്ടികൾ കത്ത് നൽകിയത്.
ഫെബ്രുവരി മൂന്നാം വാരമാണ് ബജറ്റ് അവതരിപ്പിക്കാറുളളതെന്നിരിക്കെ ഫെബ്രുവരി 1ന് ബജറ്റ് അവതരിപ്പിക്കാനുള്ള തീരുമാനം തെരഞ്ഞടുപ്പ് മുന്നിൽകണ്ടാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here