പൈസയില്ലാത്തത് കൊണ്ട് അമ്മയുടെ കാഴ്ച പോയി- നിറകണ്ണൂകളുമായി ദിലീപ്

വര്‍ഷങ്ങള്‍ക്ക് മുമ്പ് സാമ്പത്തിക പരാധീനതയുണ്ടായിരുന്ന സമയത്ത് വേണ്ട ചികിത്സ ലഭിക്കാതെ അമ്മയുടെ കാഴ്ച പോയ സംഭവം വിവരിച്ച് ദിലീപ് പൊതു വേദിയില്‍. ചാലക്കുടി ഐ വിഷന്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കൃഷ്ണമണി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ദിലീപ്.
അടുക്കള ജോലിക്കിടെ പൊടികയറിയതിനെ തുടര്‍ന്നാണ് തന്റെ അമ്മയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത്. രോഗം മൂര്‍ച്ഛിച്ച ശേഷമാണ് ആശുപത്രിയില്‍ കാണിച്ചത്. സാമ്പത്തിക പരാധീനത മൂലം രോഗം ചികിത്സിച്ച് മാറ്റാനായില്ല. ഇടറിയ ശബ്ദത്തോടെയാണ് ദിലീപ് ഇക്കാര്യം പങ്കുവച്ചത്.
ദിലീപിന്റെ കൂടി ഉടമസ്ഥതയില്‍ ഉള്ള ആശുപത്രിയാണ് ഐവിഷന്‍. അമ്മയ്ക്ക് സംഭവിച്ച ഈ ദുരന്തമാണ് ആശുപത്രി തുടങ്ങാന്‍ പ്രേരണയായതെന്നും ദിലീപ് പറഞ്ഞു. നൂറുപേര്‍ക്കാണ് ഈ ആശുപത്രിയില്‍ നിന്ന് സൗജന്യമായി കൃഷ്ണമണി മാറ്റി വച്ച് കൊടുക്കുന്നത്. തുടര്‍ ചികിത്സയ്ക്കും അവസരം ഒരുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here