ഛായക്കൂട്ടുകളിലൂടെ കഥപറഞ്ഞ് ‘ഗാർഡൻ ഓഫ് തോട്ട്‌സ്’

കല എന്നത് ഒരു യഥാർത്ഥ ആവിഷ്‌കാരമാവുന്നത് കലാകാരന്റെ വീക്ഷണവും, കാഴ്ച്ചക്കാരന്റെ പ്രതികരണവും ഒന്നാവുമ്പോഴാണ്. ഇതിലൂടെ മാത്രമേ ഒരു കലാസൃഷ്ടി അതിന്റെ പൂർണ്ണതയിൽ എത്തുകയുള്ളു എന്നാണ് കലാകാരൻ ശ്രീജിത് പിഎ വിശ്വസിക്കുന്നതും. അദ്ദേഹത്തിന്റെ ‘ഗാർഡൻ ഓഫ് തോട്ട്‌സ്’ എന്ന ചിത്ര പ്രദർശനത്തിന്റെ പ്രമേയവും ഇത് തന്നെയാണ്.
കളമശ്ശേരി പത്തടിപ്പാലത്തെ കേരള ഹിസ്റ്റോറിക്കൽ മ്യൂസിയത്തിൽ ജനുവരി 4 മുതൽ ജനുവരി 8 വരെയാണ് ചിത്രപ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
കളർ പെൻസിലും, ഗ്രാഫൈറ്റും മാത്രം ഉപയോഗിച്ച് റീസൈക്കിൾ ചെയ്‌തെടുത്ത പേപ്പറിൽ വിരിയിച്ച നിറക്കൂട്ടുകളിൽ ഒളിഞ്ഞിരിക്കുന്നത് മനുഷ്യ വികാരങ്ങളും പ്രകൃതിയും തമ്മിലുള്ള ബന്ധമാണ്. വശ്യവും ഒപ്പം ശക്തവും, സംവൃതവും ഒപ്പം വന്യവുമാണ് ശ്രീജിത്തിന്റെ ഓരോ കലാസൃഷ്ടിയും.
‘ഗാർഡൻ ഓഫ് തോട്ട്‌സ്’ എന്ന ചിത്രപ്രദർശനത്തിൽ നിന്നും ലഭിക്കുന്നതിൽ നിന്നും ഒരു ഭാഗം കുട്ടികളുടെ ക്യാൻസർ ചികത്സയ്ക്ക് വേണ്ടി മാറ്റിവയ്ക്കുകയാണ് ഈ നല്ല സമരിയക്കാരൻ.
garden of thoughts exhibition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here