പ്രശസ്ത കാർട്ടൂണിസ്റ്റ് അജിത് നൈനാൻ അന്തരിച്ചു

പ്രശസ്ത കാർട്ടൂണിസ്റ്റ് അജിത് നൈനാൻ അന്തരിച്ചു. 68 വയസ്സായിരുന്നു. മൈസൂരിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് കുടുംബം അറിയിച്ചു. ഇന്ത്യാ ടുഡേ മാസികയിലെ ‘സെന്റർസ്റ്റേജ്’, ടൈംസ് ഓഫ് ഇന്ത്യയിലെ ‘നിനാൻസ് വേൾഡ്’ കാർട്ടൂൺ പരമ്പരയിലൂടെ പ്രശസ്തനായിരുന്നു.
കുട്ടികളുടെ മാഗസിനായ ടാര്‍ഗറ്റിലെ ‘ഡിറ്റക്ടീവ് മൂച്വാല’ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സൃഷ്ടികളിലൊന്നാണ്. ഇന്ത്യൻ എക്സ്പ്രസിലും ഔട്ട്‌ലുക്കിലും ജോലി ചെയ്തിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ എല്ലാ പതിപ്പുകളിലും അദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍ കോളങ്ങള്‍ ഉണ്ടായിരുന്നു. ജസ്റ്റ് ലൈക്ക് ദാറ്റ് (ഡെയ്‌ലി), ലൈക്ക് ദാറ്റ് ഓണ്‍ലി (ബൈവീക്ക്‌ലി), സിഇഒ ടൂണ്‍സ് (ഡെയ്‌ലി), എന്‍ഡ് – ക്രെസ്റ്റ് (വീക്ക്‌ലി) എന്നിവയാണത്.
1955 മേയ് 15 ന് ഹൈദരാബാദിൽ മലയാളികളായ എ.എം മാത്യുവിന്റെയും ആനി മാത്യുവിന്റെയും മകനായാണ് ജനനം. വിഖ്യാത കാർട്ടൂണിസ്റ്റ് അബു എബ്രഹാമിന്റെ സഹോദരീ പുത്രനാണ്. എലിസബത്ത് നൈനാനാണ് ഭാര്യ. സംയുക്ത, അപരാജിത എന്നിവർ മക്കളാണ്. 1986 ല്‍ പത്രപ്രവര്‍ത്തനത്തിനുള്ള സംസ്കൃതി അവാര്‍ഡിന് നൈനാന്‍ അര്‍ഹനായിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ട്ടൂണിസ്റ്റ്‌സ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അനുശോചിച്ചു.
Story Highlights: Renowned cartoonist Ajit Ninan dies at 68 in Mysuru
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here