അസാധുനോട്ടുകള്‍ എടുക്കുമെന്ന പരസ്യവുമായി സോപ്പ് കച്ചവടക്കാരന്

അസാധുനോട്ടുകള്‍ എടുക്കുമെന്ന് പരസ്യവുമായി കടവന്ത്രയിലെ സോപ്പ് കച്ചവടക്കാരന്. ഒരു ലക്ഷം രൂപയ്ക്ക് 20,000രൂപയുടെ പുതിയ നോട്ട് മാത്രമേ കച്ചവടക്കാരനായ മോന്‍സി ജോസഫ് തരൂ എന്ന് മാത്രം.
കടവന്ത്ര ഗാന്ധിനഗറില്‍ സപ്ളൈകോ ഹെഡ് ഓഫീസിന് എതിര്‍വശത്തുള്ള ഗ്യാലക്സി ലബോറട്ടറീസിന്റെ ഉടമയാണ് മോന്‍സി ജോസഫ്. ഇത് സംബന്ധിച്ച ഫ്ലക്സ് ബോര്‍ഡ് കടവന്ത്രയില്‍ പലയിടത്തായി സ്ഥാപിച്ചിട്ടുണ്ട്.
ഒരു ലക്ഷത്തിന് മുകളിലുള്ള തുക മാത്രമേ മോന്‍സി സ്വീകരിക്കൂ. ചെന്നൈയിലെ റിസര്‍വ് ബാങ്ക് ഓഫീസില്‍ കൊണ്ടുപോയാണ് തുക മാറ്റി എടുക്കുന്നതെന്നാണ് മോന്‍സി പറയുന്നത്. പലര്‍ക്കും ഇത്തരത്തില്‍ അസാധു നോട്ടുകള്‍ മാറ്റിക്കൊടുത്തെന്നും മോന്‍സി പറയുന്നു.
currency ban, new currency for old notes
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here