2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം മണ്ടത്തരം; സാമ്പത്തിക വിദഗ്ധന്‍ വി.കെ പ്രസാദ്

2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനുള്ള ആര്‍ബിഐ തീരുമാനം മണ്ടത്തരമെന്ന് സാമ്പത്തിക വിദഗ്ധന്‍ വി കെ പ്രസാദ്. പണപ്പെരുപ്പം തടയുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനമെന്നാണ് മനസിലാകുന്നത്. എന്നാല്‍ ഈ തീരുമാനം മണ്ടത്തരമാണ്. കാരണം ഈ പണപ്പെരുപ്പത്തിന്റെ കാരണം വിലക്കയറ്റമാണ്. അത് പരിഹരിക്കുകയമെന്നത് റിസര്‍വ് ബാങ്കിന്റെ കൈവശം നില്‍ക്കുന്നതല്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും വി കെ പ്രസാദ് 24നോട് പറഞ്ഞു.
ഈ തീരുമാനം നോട്ട് നിരോധനമെന്ന് പറയാനാകില്ല. റിസര്‍വ് ബാങ്കിന്റെ അധികാരം ഉപയോഗിച്ചാണ് ഈ തീരുമാനം. 2016 നവംബര്‍ എട്ടിലെ നോട്ട് കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധന തീരുമാനത്തെ നിലവില്‍ ആര്‍ബിഐ തള്ളിപ്പറയുകയാണ്. ഇതൊരു കുറ്റസമ്മതമാണ്. അന്നത്തെ തീരുമാനം തീര്‍ത്തും യുക്തിയില്ലാത്തതാണെന്ന് കൂടി റിസര്‍വ് ബാങ്ക് സമ്മതിക്കുകയാണെന്നും വി കെ പ്രസാദ് പറഞ്ഞു.
രണ്ടായിരം രൂപ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. നിലവില്‍ ആളുകളുടെ കൈവശമുള്ള 2000 രൂപ നോട്ടുകള്‍ ഉപയോഗിക്കാം. അതേസമയം നോട്ടിന്റെ അച്ചടി അവസാനിപ്പിച്ചിട്ടുണ്ട്. നോട്ടുകള്‍ വിതരണം ചെയ്യരുതെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കി.
Read Also: നോട്ട് നിരോധനത്തിന് ഇന്ന് അഞ്ചാണ്ട്; ഡിജിറ്റല്‍ പേയ്‌മെന്റ് വിപുലമാക്കിയെന്ന് കേന്ദ്രം; കറന്‍സി ഉപയോഗം ഉയര്‍ന്നുതന്നെ
ബാങ്കുകളില്‍ നിന്നോ എടിഎമ്മുകളില്‍ നിന്നോ പുതിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ ലഭിക്കില്ല. കൈവശമുള്ള നോട്ടുകള്‍ 2023 സെപ്റ്റംബര്‍ 30നുള്ളില്‍ മാറ്റി വാങ്ങാനും സൗകര്യം നല്‍കണമെന്ന് ആര്‍ബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരേ സമയം20000 രൂപ വരെയാണ് മാറ്റിയെടുക്കാന്‍ കഴിയുക.
Story Highlights: Decision to withdraw 2000 currency notes is stupid says Economist VK Prasad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here