രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക്; സ്ട്രീമിങ് സെപ്റ്റംബർ 11 മുതൽ

രജനീകാന്തും സംവിധായകൻ ലോകേഷ് കനകരാജും ആദ്യമായി കൈകോർത്ത ചിത്രം ‘കൂലി’ ഒടിടി റിലീസിന് ഒരുങ്ങുന്നു. ആമസോൺ പ്രൈം വീഡിയോയിൽ സെപ്റ്റംബർ 11 മുതൽ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. തിയേറ്ററുകളിൽ വലിയ വിജയം നേടിയ ചിത്രം ഇനി പ്രേക്ഷകർക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് കാണാം.
റിലീസ് ചെയ്ത് 21 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് മാത്രം 282 കോടി കളക്ഷൻ നേടിയ ‘കൂലി’ ലോകേഷ് കനകരാജിന്റെ തുടർച്ചയായ മൂന്നാമത്തെ 400 കോടി ക്ലബ്ബ് ചിത്രമായി മാറി. ‘വിക്രം’, ‘ലിയോ’ എന്നീ സിനിമകൾക്ക് ശേഷമാണ് ഈ നേട്ടം. ലോകേഷ് കനകരാജിന്റെ കരിയറിലെ മറ്റൊരു വലിയ വിജയമാണ് ‘കൂലി’.
Read Also: ഇത് എന്തിനുമേതിനും ആളുകൾ വ്രണപ്പെടുന്ന കാലം ; വെട്രിമാരൻ
രജനീകാന്തിനൊപ്പം ബോളിവുഡ് താരം ആമിർ ഖാൻ, നാഗാർജ്ജുന, മലയാള നടൻ സൗബിൻ ഷാഹിർ, ഉപേന്ദ്ര, ശ്രുതി ഹാസൻ തുടങ്ങിയ വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിച്ചപ്പോൾ, ക്യാമറ കൈകാര്യം ചെയ്തത് ഗിരീഷ് ഗംഗാധരൻ ആയിരുന്നു.
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ (LCU) ഭാഗമല്ലാത്തതിനാൽ ‘കൂലി’ക്ക് ചില വിമർശനങ്ങളും നേരിടേണ്ടി വന്നു. എന്നാൽ ഇത് ഒരു സ്റ്റാൻഡ്-എലോൺ ചിത്രമാണെന്ന് സംവിധായകൻ ലോകേഷ് കനകരാജ് തന്നെ വ്യക്തമാക്കിയിരുന്നു.
Story Highlights : Rajinikanth’s film ‘Coolie’ to go OTT; Streaming from September 11
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here