Advertisement

രാജേഷ് കേശവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു; വെന്റിലേറ്ററിൽനിന്ന് മാറ്റി

2 hours ago
Google News 3 minutes Read
rajesh kesav

പരിപാടിക്കിടെ കുഴഞ്ഞുവീണതിനെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയിൽ പുരോഗതി. രാജേഷിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ച കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ നടന്ന പരിപാടിക്കിടെയാണ് രാജേഷ് കുഴഞ്ഞുവീണത്. ഉടൻതന്നെ അദ്ദേഹത്തെ മരടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുഴഞ്ഞുവീണതിന് പിന്നാലെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായെന്നും, തുടർന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെന്നും ഡോക്ടർമാർ അറിയിച്ചു. ഇതിന് ശേഷമാണ് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയത്.

Read Also: ഓണക്കുടിക്ക് വീണ്ടും റെക്കോര്‍ഡ്; 10 ദിവസം കൊണ്ട് വിറ്റത് 826.38 കോടി രൂപയുടെ മദ്യം

നിലവിൽ അദ്ദേഹത്തിന്റെ രക്തസമ്മർദം സാധാരണ നിലയിലാണ്. കൂടാതെ സ്വയം ശ്വാസമെടുക്കാനും തുടങ്ങി. ക്രിട്ടിക്കൽ കെയർ, കാർഡിയോളജി, ന്യൂറോളജി, ഗ്യാസ്ട്രോഎൻട്രോളജി, ഒഫ്താൽമോളജി തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ വിദഗ്ധരടങ്ങിയ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണ്.

ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയും ടോക്ക് ഷോകളിലൂടെയും ശ്രദ്ധേയനായ രാജേഷ് പിന്നീട് ‘ബ്യൂട്ടിഫുൾ’, ‘ട്രിവാൻഡ്രം ലോഡ്ജ്’, ‘ഹോട്ടൽ കാലിഫോർണിയ’, ‘നീന’, ‘തട്ടുംപുറത്ത് അച്യുതൻ’ തുടങ്ങി നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Story Highlights : Rajesh Keshav’s health condition improves; removed from ventilator

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here