രാജേഷ് കേശവ് ശ്വാസമെടുത്ത് തുടങ്ങി; ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. വിപിഎസ് ലേക് ഷോര്‍ ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യമുള്ളത്. രാജേഷ് ശ്വാസമെടുത്ത് തുടങ്ങിയതായും ഡോക്ടേഴ്‌സ് അറിയിച്ചു. കൊച്ചി ക്രൗണ്‍പ്ലാസയിലെ പരിപാടിക്കിടെ കഴിഞ്ഞ തിങ്കളാഴ്ചയാണ് രാജേഷ് കുഴഞ്ഞുവീണത്. (slight improvement in rajesh keshav’s health condition)
നിലവില്‍ ലേക് ഷോര്‍ ആശുപത്രിയിലെ ഐസി യുവിലാണ് രാജേഷ് കേശവ് ചികിത്സയില്‍ തുടരുന്നത്. രാജേഷിന് ഹൃദയാഘാതം ഉണ്ടായതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയ അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റുകയുമായിരുന്നു.
Read Also: നിലപാട് മാറ്റി നേതാക്കള്‍;രാഹുല്‍ മാങ്കൂട്ടത്തിലിന് സംരക്ഷണം തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം
ഹൃദയധമനികളില്‍ രക്തയോട്ടം നിലച്ചതാണ് രാജേഷിന്റെ ഹൃദയാഘാതത്തിന് കാരണമായതെന്നാണ് ഡോക്ടര്‍മാര്‍ വിശദീകരിച്ചിരുന്നത്. അദ്ദേഹത്തിന്റെ വേഗത്തിലുള്ള തിരിച്ചുവരവിനായി പ്രാര്‍ത്ഥനകള്‍ പങ്കുവെച്ചുകൊണ്ട് നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവെക്കുന്നുണ്ട്. ഡിസ്‌നി, സ്റ്റാര്‍, സണ്‍, സീ നെറ്റ്വര്‍ക്കുകള്‍ തുടങ്ങി വിവിധ പ്രമുഖ ചാനലുകളില്‍ അവതാരകനായി ശ്രദ്ധേയനായ വ്യക്തിയാണ് രാജേഷ് കേശവ്. സിനിമകളുടെ പ്രൊമോഷന്‍ ഇവന്റുകളിലും അദ്ദേഹം സജീവസാന്നിധ്യമാണ്.
Story Highlights : slight improvement in rajesh keshav’s health condition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here