Advertisement

കായിക രംഗത്ത് വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ദേശീയ കായിക നയം

2 hours ago
Google News 2 minutes Read

ഖേലോ ഭാരത് നീതി അഥവാ ദേശീയ കായിക നയം 2025, കായികരംഗത്ത് ഇന്ത്യയുടെ സമഗ്രവികസനം ലക്ഷ്യമിടുന്നു. സ്പോര്‍ട്സിലെ മികവിനപ്പുറം സാമ്പത്തിക, സാമൂഹിക രംഗങ്ങളിലും പുരോഗതി വിഭാവനം ചെയ്യുന്ന നയം ഏറ്റവും താഴേത്തട്ടില്‍ നിന്ന് കായികതാരങ്ങളെ വളര്‍ത്തി ഒളിംപിക് പോഡിയത്തില്‍ എത്തിക്കുക എന്ന വിപുലമായ പദ്ധതിയാണ്. 2001ലെ കായിക നയം, ഖേലോ ഇന്ത്യ, ടാര്‍ഗറ്റ് ഒളിംപിക് പോഡിയം പദ്ധതികള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് ദേശീയ കായിക നയം 2025 തയ്യാറാക്കിയത്.

ഒളിംപിക്സും പാരാലിംപിക്സും ഏഷ്യന്‍ ഗെയിംസും കോമണ്‍ വെല്‍ത്ത് ഗെയിംസും ലക്ഷ്യമിടുന്നു. 2036ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം 10 സ്വര്‍ണ്ണമെങ്കിലും ലക്ഷ്യമിടുന്നു. അതിനപ്പുറം 2047 ആകുമ്പോള്‍ ഇന്ത്യയെ ലോകകായികവേദിയില്‍ ആദ്യ അഞ്ചു ശക്തികളില്‍ ഒന്നാക്കി വളര്‍ത്താനും ആഗ്രഹിച്ചുകൊണ്ടാണ് കായികനയം രൂപീകരിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് തിരുവനന്തപുരം കാര്യവട്ടത്ത് സായ്‌യും എല്‍.എന്‍.സി.പി.ഇയും ചേര്‍ന്ന് സംഘടിപ്പിച്ച ദേശീയ കോണ്‍ക്ലേവ് കായികനയം ആഴത്തില്‍ ചര്‍ച്ച ചെയ്തു. ഒട്ടേറെ നിര്‍ദ്ദേശങ്ങളും സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞുവന്നു.

Story Highlights : ‘സംസ്ഥാനത്തെ പ്രധാന ആശുപത്രികളില്‍ വിദേശത്തുള്ള വന്‍ കമ്പനികള്‍ നിക്ഷേപം നടത്തുന്നു; ആരോഗ്യരംഗം മെച്ചപ്പെടുകയല്ല ലക്ഷ്യം’; മുഖ്യമന്ത്രി

ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ഇന്ത്യന്‍ ഹോക്കിതാരവും പരിശീലകനുമായ റോമിയോ ജെയിംസ് ദീപം തെളിച്ചു. ഉദ്ഘാടന സമ്മേളത്തില്‍ സായ് അസോസിഷ്യേറ്റ് പ്രഫസര്‍ ഡോ.പ്രദീപ് ദത്ത, കേരള ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ കുമാര്‍, വൈസ് പ്രസിഡന്റ് രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. സായ് മേഖലാ ഡയറക്ടറും എല്‍.എന്‍.സി.പി.ഇ. പ്രിന്‍സിപ്പലുമായ ഡോ.ജി കിഷോര്‍ ദേശീയ കായിക നയം അവലോകനം ചെയ്ത് വിവിധ പ്രവര്‍ത്തന മേഖലകള്‍ വിശദീകരിച്ചു.

കായിക നയം സംബന്ധിച്ച ചര്‍ച്ചകളില്‍ എല്‍.എന്‍.ഐ.പി.ഇ. മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എ.കെ. ഉപ്പാല്‍, മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റനും പരിശീലകനുമായ ഡോ.എം.പി.ഗണേശ്, മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റനും ഹോക്കി ഇന്ത്യ പ്രസിഡന്റുമായ ദിലിപ് ടിര്‍ക്കി, ഇന്ത്യന്‍ വനിതാ ഹോക്കി ടീം പരിശീലകന്‍ ഡോ.ഹരേന്ദ്ര സിങ്, സ്പോര്‍ട്സ് ലേഖകരായ ഡോ.വിമല്‍ മോഹന്‍, സനില്‍ പി. തോമസ്, ഗിരീഷ്, രാകേഷ്, അന്‍സാര്‍ എസ്. രാജ്, സനില്‍ ഷാ, അശോക് കുമാര്‍, ഡി. എസ്. വൈ. എ. ഡയറക്ടര്‍ വിഷ്ണു രാജ്, സായ് അസോഷ്യേറ്റ് പ്രഫസര്‍ ലഫ്.ലൗലി ഡെബോറ ക്രൂസ് എന്നിവര്‍ പ്രസംഗിച്ചു.

ദേശീയ വിദ്യാഭ്യാസനയം 2020 മായി ചേര്‍ന്നുപോകുന്നതായിരിക്കും ദേശീയ കായികനയം 2025 . ദേശീയ കായിക നയം 2001 ഗ്രാമീണ, ആദിവാസി മേഖലകള്‍ക്കു പ്രാധാന്യം നല്‍കിയെങ്കില്‍ പുതിയ നയം വനിതകള്‍, ഭിന്നശേഷിക്കാര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നിവര്‍ക്കു പ്രാധാന്യം നല്‍കുന്നു.

നാഷണല്‍ സ്പോര്‍ട്സ് ബോര്‍ഡ്, സ്പോര്‍ട്സ് ട്രിബ്യൂണല്‍, നാഷണല്‍ സ്പോര്‍ട്സ് ഇലക്ഷന്‍ പാനല്‍ എന്നീ പുതിയ സംവിധാനങ്ങള്‍ വരും. ഒപ്പം കായിക ഫെഡറേഷനുകളില്‍ പ്രഫഷണലിസം കൊണ്ടുവരാനും വിദേശത്ത് തിളങ്ങുന്ന ഇന്ത്യന്‍ വംശജരായ കായികതാരങ്ങളെ നാട്ടിലെത്തിക്കാനും തുടര്‍ച്ചയായ പരിശീലന, മത്സര സംവിധാനത്തിനും പുതിയ കായിക നയം ഊന്നല്‍ നല്‍കുന്നു.

Story Highlights : National Sports Policy aims for a major leap in the field of sports

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here