Advertisement

കുടുംബ വഴക്ക്; പത്തനംതിട്ടയിൽ ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

2 hours ago
Google News 2 minutes Read
pathanamthitta

പത്തനംതിട്ടയിൽ ഭാര്യയെ കുത്തി കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. മല്ലപ്പള്ളി ചേർത്തോടാണ് സംഭവം. സുധ രഘുനാഥ് (61) ആണ് കൊല്ലപ്പെട്ടത്. സുധയെ കുത്തികൊലപ്പെടുത്തിയതിന് ശേഷം ഭർത്താവ് രഘുനാഥ് ജീവനൊടുക്കുകയായിരുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വീടിനു പുറത്ത് സുധയെ മരിച്ച നിലയിൽ ആദ്യം കാണുന്നത് അയൽവാസികൾ. പിന്നീട് വാർഡ് മെമ്പറുടെ ഉൾപ്പെടെ വിവരം അറിയിച്ചു. നാട്ടുകാരും പൊതുപ്രവർത്തകരും നടത്തിയ പരിശോധനയിലാണ് തൊട്ടപ്പുറത്ത് രഘുനാഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. പിന്നീട് പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

Story Highlights : Husband kills wife after stabbing her to death in Pathanamthitta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here