Advertisement

റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി പൂനം ഗുപ്തയെ നിയമിച്ചു

April 2, 2025
Google News 2 minutes Read

പൂനം ഗുപ്തയെ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി കേന്ദ്ര മന്ത്രിസഭ നിയമിച്ചു. നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് എക്കണോമിക് റിസർച്ച് ഡയറക്ടർ ജനറലായി പ്രവർത്തിക്കുകയായിരുന്നു. ജനുവരിയിൽ മൈക്കൽ പത്ര സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് ആർബിഐയുടെ ഡെപ്യൂട്ടി ഗവർണർ സ്ഥാനത്തേക്ക് പൂനം ഗുപ്ത എത്തുന്നത്.

കേന്ദ്ര മന്ത്രിസഭാ യോഗമാണ് പൂനം ഗുപ്തയുടെ നിയമനം ശരിവെച്ചത്. ഐഎംഎഫിലും ലോക ബാങ്കിലും വാഷിംഗ്ടൺ ഡിസിയിൽ അടക്കം പ്രവർത്തിച്ച് പരിചയമുള്ള പ്രതിഭാശാലിയാണ് പൂനം ഗുപ്ത. ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിലും, മേരി ലാൻഡ് സർവ്വകലാശാലയിലും അധ്യാപികയായി പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിലിലും അംഗമായ പൂനം പതിനാറാം ധനകാര്യ കമ്മീഷന്റെ ഉപദേശക കൗൺസിൽ കൺവീനറും ആണ്.

അമേരിക്കയിലെ മേരിലാൻഡ് സർവ്വകലാശാലയിൽ നിന്ന് എക്കണോമിക്സിൽ ബിരുദാനന്തര ബിരുദവും പി എച്ച് ഡി യും നേടിയ ശേഷമാണ് പൂനം തന്റെ കരിയർ തുടങ്ങിയത്. 1998 ബാങ്ക് പ്രൈസ് അവാർഡ് നേടിയിരുന്നു. ഇന്റർനാഷണൽ ഇക്കണോമിക്സിൽ അവർ സമർപ്പിച്ച പി എച്ച് ഡി പ്രബന്ധമാണ് അവാർഡിന് അവരെ അർഹയാക്കിയത്.

മൂന്നുവർഷത്തേക്കാണ് പൂനം ഗുപ്തയെ റിസർവ് ബാങ്കിൽ ഡെപ്യൂട്ടി ഗവർണറായി നിയമിച്ചിരിക്കുന്നത്.

Story Highlights : Poonam Gupta former World Bank economist appointed as RBI deputy governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here