കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാനില്ല; ദുരൂഹതയുണ്ടെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാനില്ലെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ. മോഷണം പോയതാണെന്നാണ് അറിയുന്നത്. ഇത് അസാധാരണമായ സംഭവം. സംഭവത്തിൽ ദുരൂഹതയുണ്ട്. രജിസ്ട്രാർ നൽകിയ കേസ് പരിഗണിക്കാൻ ഇരിക്കെ സുപ്രധാന രേഖകൾ കടത്താനുള്ള നീക്കം ആണോ എന്നാണ് സംശയം. വി സി യുടെ അറിവോടെയാണ് താക്കോൽ എടുത്തതെന്ന് സംശയിക്കുന്നുവെന്നും ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ.
പ്രധാനമായ രേഖകൾ പലതും ഇവിടെയുണ്ട്. പ്രധാന രേഖകൾ കടത്താലാണ് ശ്രമമെങ്കിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് ഇടത് സിന്ഡിക്കേറ്റ് അംഗങ്ങൾ പറഞ്ഞു. സിൻഡിക്കേറ്റ് റൂം തുറന്നാൽ വി സി യുടെ റൂമിൽ കേറാം. വിസിയുടെ അറിവോടെയാണോ ഇതെന്ന് സംശയമെന്ന് സിൻഡിക്കേറ്റ് അംഗം ജി മുരളീധരൻ ആരോപിച്ചു. സിൻഡിക്കേറ്റ് പ്രവർത്തനം തടസ്സപ്പെടുത്താനാണ് നീക്കം. നാളെ മുതൽ വീസിയുടെ ഓഫീസും തുറക്കാൻ അനുവദിക്കില്ലെന്നും ജി മുരളീധരൻ പറഞ്ഞു.
സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം. ഇങ്ങനെ ഒരു സംഭവം സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യം. ദൈനംദിനം പ്രവർത്തിക്കുന്ന റൂമിന്റെ താക്കോലാണ് കാണാതെ പോയതെന്ന് സിൻഡിക്കേറ്റ് അംഗം പറഞ്ഞു.
Story Highlights : Kerala University Syndicate Hall key missing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here