Advertisement

2000 രൂപയുടെ നോട്ടുകള്‍ തിരികെ നല്‍കാനുള്ള സമയപരിധി നീട്ടി

September 30, 2023
Google News 2 minutes Read
Deadline for returning 2000 notes Extended

രാജ്യത്ത് 2,000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറ്റി വാങ്ങുന്നതിനുമുള്ള സമയപരിധി ഒക്ടോബർ ഏഴ് വരെ നീട്ടിയതായി റിസർവ് ബാങ്ക് അറിയിച്ചു. രണ്ടായിരം രൂപയുടെ നോട്ടുകൾ തിരികെ വിളിക്കാനുള്ള നടപടി വിജയമെന്ന് ആർബിഐ അറിയിച്ചു.(Deadline for returning 2000 notes Extended)

നോട്ട് മാറ്റുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തീയതി ഒരാഴ്ച കൂടി നീട്ടിയത്. കഴിഞ്ഞ മെയ് 19 ന് ആണ് നോട്ടുകള്‍ പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. 2018 -19 സാമ്പത്തിക വര്‍ഷത്തോടെ 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിവച്ചിരുന്നു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

2000 രൂപയുടെ നോട്ടുകള്‍ നിക്ഷേപിക്കാനോ മാറാനോ റിസര്‍വ് ബാങ്ക് ഏകദേശം നാല് മാസത്തെ സമയം അനുവദിച്ചിരുന്നു. 2,000 രൂപ നോട്ടുകളില്‍ 93 ശതമാനവും തിരിച്ചെത്തിയതായതായാണ് സെപ്റ്റംബര്‍ ഒന്നു വരെയുള്ള കണക്ക്.

2023 സെപ്റ്റംബര്‍ 30-നകം നോട്ടുകള്‍ മാറ്റുകയോ നിക്ഷേപിക്കുകയോ വേണമെന്നായിരുന്നു അറിയിപ്പ്. എല്ലാ ബാങ്കുകളും അവരുടെ ശാഖകള്‍ വഴി പൊതുജനങ്ങള്‍ക്ക് നോട്ടുകള്‍ മാറ്റു ന്നതിനുള്ള സൗകര്യം ലഭ്യമാക്കി. ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് ബാങ്ക് ബ്രാഞ്ചില്‍ 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാം.

നോട്ടുകള്‍ മാറ്റുന്നതിന് റിക്വിസിഷന്‍ സ്ലിപ്പോ ഐഡി പ്രൂഫോ ആവശ്യമില്ലെന്ന് ആര്‍ ബി ഐ മാര്‍ഗനിര്‍ദേശങ്ങള്‍ പറയുന്നു. അക്കൗണ്ട് ഇല്ലാത്ത ഒരാള്‍ക്ക് പോലും ഐഡി പ്രൂഫില്ലാതെ ഏത് ബാങ്ക് ശാഖയിലും 2,000 രൂപയുടെ നോട്ടുകള്‍ മാറ്റാമെന്നും ആര്‍ ബി ഐ വ്യക്തമാക്കിയിട്ടുണ്ട്.

Story Highlights: Deadline for returning 2000 notes Extended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here