വിയ്യൂരില്‍ തടവുകാരന്റെ വയറ്റില്‍ മൊബൈല്‍!!

വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച തടവുകാരന്റെ വയറ്റില്‍ മൊബൈല്‍. മലദ്വാരത്തില്‍ തിരുകി ജയിലിലേക്ക് കടത്താന്‍ ശ്രമിച്ച ഫോണാണ് വില്ലനായത്. ഇരുപതിലധികം കേസുകളില്‍പ്പെട്ട് രണ്ട് കൊല്ലമായി വിയ്യൂര്‍ ജയിലില്‍ ഉള്ള ആളുടെ വയറ്റില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ ലഭിച്ചത്.
വേദന അസഹനീയമായപ്പോള്‍ ഇയാളെ പോലീസ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നാണ് വയറ്റില്‍ മൊബൈല്‍ ഫോണാണെന്ന് കണ്ടെത്തിയത്. പിന്നീട് വയര്‍ കഴുകി പുറത്തെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇയാളെ കോടതി ആവശ്യങ്ങള്‍ക്കായി പറവൂരിലേക്ക് കൊണ്ട് പോയിരുന്നു. ഇവിടെ നിന്ന് ആരെങ്കിലും ഇയാള്‍ക്ക് ഫോണ്‍ കൈമാറിയിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ്.
mobile in stomach, viyyur central jail, prisoner
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here