പത്ത് വർഷങ്ങൾക്ക് ശേഷം സൽമാനും ഷാരുഖും ഒന്നിക്കുന്നു; ട്യൂബ് ലൈറ്റിന് വേണ്ടി !!

പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡിലെ ഖാന്മാർ ഒന്നിക്കുന്നു. ട്യൂബ് ലൈറ്റ് എന്ന ചിത്രത്തിന് വേണ്ടിയാണ് സൽമാൻ ഖാനും, ഷാരുഖ് ഖാനും ഒന്നിക്കുന്നത്.
2007ൽ പുറത്തിറങ്ങിയ ഫറാഖാൻ ചിത്രം ഓം ശാന്തി ഓമിനു ശേഷം ബോളിവുഡിലെ താര രാജാക്കൻമാർ വീണ്ടും ഒന്നിക്കുന്ന ചിത്രമായിരിക്കും ട്യൂബ് ലൈറ്റ്. പത്ത് വർഷത്തെ ഇടവേളക്ക് ശേഷം ഇരുവരെയും സ്‌ക്രീനിൽ ഒന്നിപ്പിക്കുന്നത് സംവിധായകൻ കബീർ ഖാനാണ്. ചിത്രത്തിൽ അതിഥി താരാമായിട്ടാകും ഷാരൂഖ് പ്രത്യക്ഷപ്പെടുക.
1962 ലെ ഇന്തോചൈനീസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ ഇന്ത്യൻ സൈനികനും ചൈനീസ് യുവതിയും തമ്മിലുള്ള പ്രണയ കഥയാണ് പറയുന്നത്. ചൈനീസ് പാട്ടുകാരിയായ സു സുവാണ് ചിത്രത്തിലെ നായിക. തട്ടത്തിൻ മറയത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ ഇഷ തൽവാറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Shah Rukh Khan and Salman Khan comes together in tubelight
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here