ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ കലണ്ടറില്‍ ഗാന്ധിജിയ്ക്ക് പകരം നരേന്ദ്രമോഡി

ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ കലണ്ടറിലും ഡയറിയിലും മുഖചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത്. കഴിഞ്ഞവര്‍ഷം വരെ ഗാന്ധിജി ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന ചിത്രമായിരുന്നു മുഖ പേജിലുണ്ടായിരുന്നത്. ചര്‍ക്കയ്ക്ക് മുന്നില്‍ ഗാന്ധിജി ഇരിക്കുന്ന അതേ പോസില്‍ പോസില്‍ മോദി ഇരിക്കുന്നതാണ് ഇത്തവണത്തെ മുഖചിത്രം.
സ്ഥാപനത്തിലെ ഒരു വിഭാഗം ജീവനക്കാര്‍ തന്നെ ഇപ്പോള്‍ പുതിയ കലണ്ടറിനെതിരെ രംഗത്തു വന്നിരിക്കുകയാണ്.നിലവില്‍ ഇന്ത്യയില്‍ ഖാദി ഉല്പന്നങ്ങളുടെ ഏറ്റവും വലിയ അംബാസഡര്‍ എന്ന നിലയിലാണ് മോദി ചിത്രം ഉപയോഗിച്ചതെന്നുമെന്നുമാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.
കഴിഞ്ഞ വര്‍ഷവും കലണ്ടറില്‍ മോദി ചിത്രം ഉള്‍പ്പെടുത്താന്‍ നീക്കം നടന്നിരുന്നു. എന്നാല്‍, ചില ജീവനക്കാര്‍ ശക്തമായി പ്രതിഷേധിച്ചതോടെ തീരുമാനം പിന്‍വലിക്കുകയായിരുന്നു.
gandhi, modi, Khadi, village industries commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here