ഇത് മലയാള സിനിമയുടെ കൂട്ടായ്മ : ദിലീപ്

തിയറ്റർ ഉടമകളുടെ പുതിയ സംഘടന നല്ലതിന് വേണ്ടിയെന്ന് നടൻ ദിലീപ്. താൻ ഒരു അഭിനേതാവും, നിർമ്മാതാവും, തീയറ്റർ ഉടമയുമാണ്. അതുകൊണ്ട് തന്നെ ല്ലൊവരുടെയും വിഷമം തനിക്ക് മനസ്സിലാക്കാൻ സാധിക്കും, അതുകൊണ്ട് തന്നെയാണ് ഇത്തരത്തിൽ ഒരു സംഘടനയ്ക്ക് രൂപം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഈ സംഘടനയിൽ നിർമ്മാതാക്കളുണ്ട്, തിയറ്റർ ഉടമകളുണ്ട്, സിനിമയുമായി പ്രവർത്തിക്കുന്ന മറ്റ് ആളുകളുണ്ട്., അതുകൊണ്ട് തന്നെ ഇത് മലയാള സിനിമയുടെ കൂട്ടായ്മയായിരിക്കുമെന്ന് ദിലീപ് പറയുന്നു.
മലയാള സിനിമയിൽ ഇനി അങ്ങോടുള്ള കാലം ഈ സംഘടനയ്ക്ക് തന്നെയായിരിക്കും പ്രാധാന്യം എന്നും ദിലീപ് പറഞ്ഞു. സിനിമാ സമരം കലാകാരന്മാരെ നിരാശപ്പെടുത്തിയെന്നും ഇനി സിനിമാ ശാലകൾ അടയ്ക്കരുത് എന്നും ദിലീപ് അഭ്യർത്ഥിച്ചു.
കള്ളപ്പണക്കാരൻ എന്ന ആരോപണം ദിലീപ് പുച്ഛിച്ച് തള്ളി.
dileep on new organization
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here