ഫിലിംഫെയർ 2017; മികച്ച നടൻ ആമിർ ഖാൻ, നടി ആലിയ ഭട്ട്

62 ആമത് ജിയോ ഫിലിംഫെയർ അവാർഡ് 2017 ജനുവരി 14 ന് മുംബൈയിൽ നടന്നു. ദംഗലിലെ അഭിനയത്തിന് ബോളിവുഡിലെ മിസ്റ്റർ പെർഫക്ഷനിസ്റ്റ് ആമിർ ഖാൻ മികച്ച നടനുള്ള പുരസ്കാരം കരസ്ഥമാക്കിയപ്പോൾ ഉട്താ പഞ്ചാബിലെ അഭിനയത്തിന് നടി ആലിയ ഭട്ടിന് മികച്ച നടിക്കുള്ള പരസ്കാരം നേടി. മികച്ച ചിത്രത്തിനുള്ള പുരസ്കാരം ദംഗലിനും, മികച്ച സംവിധായകനുള്ള പുരസ്കാരം ദംഗൽ സംവിധാനം ചെയ്ത നിതേഷ് തിവാരിക്കും ലഭിച്ചു.
മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാർഡ് സോനം കപൂറിന് ലഭിച്ചു. നീർജ എന്ന ചിത്രത്തിനായിരുന്നു സോനമിന് പുരസ്കാരം ലഭിച്ചത്. ഫിലിംഫെയർ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് ശത്രുഖ്നൻ സിൻഹ കരസ്ഥമാക്കി.
filmfare 2017 inside pics
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here