തമിഴ് നാട്ടിലെ ഈ ഗ്രാമത്തിന്റെ പേര് ഒരു മലയാളി കളക്ടറുടേത്

തിരുനല്‍വേലിയ്ക്കടുത്ത മന്ദിയൂര്‍ എന്ന ഗ്രാമത്തിലേക്കുള്ള യാത്രയില്‍ ഒരു പേര് കാണാം.. വിഷ്ണുണു നഗര്‍!! ഇത് ഭഗവാന് വിഷ്ണുവിന്റെ പേരാണെന്ന് കരുതരുത്. ഒരു ഗ്രാമവാസികള്‍ ഒന്നടങ്കം ദൈവ തുല്യനായി കാണുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ പേരാണത്. തിരുനല്‍വേലി സബ്കളക്ടറും മലയാളിയുമായ വിഷ്ണുനായരോടുള്ള ആ ഗ്രാമവാസികളുടെ കടപ്പാടിന്റെ പേരും!!
കാരണം വര്‍ഷങ്ങളായി വൈദ്യുതിയോ കുടിക്കാന്‍ വെള്ളമോ സഞ്ചരിക്കാന്‍ റോഡോ ഇല്ലാതിരുന്ന ആ ഗ്രാമവാസികളുടെ ദുരിത ജീവതത്തിന് അറുതി വരുത്തിയത് തിരുനല്‍വേലി സബ് കളക്ടറായ വിഷ്ണുവിന്റെ ഒറ്റ ഇടപെടലാണ്. . ഒരിക്കല്‍ ഗ്രാമത്തില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഗ്രാമവാസികളുടെ സ്ഥിതി കളക്ടര്‍ അറിഞ്ഞത്. 2015ലായിരുന്നു അത്. പിന്നീടങ്ങോട്ട് വിഷ്ണുവിന്റെ എല്ലാ പ്രവൃത്തികളും ഈ ഗ്രാമവാസികള്‍ക്ക് പ്രാമുഖ്യം നല്‍കികൊണ്ടായിരുന്നു.
സമീപ പ്രദേശത്തെ ഗ്രാമങ്ങള്‍ പോലും നന്ദിയൂരിന്റെ വികസനത്തിന് വിലങ്ങുതടിയായി. ഭൂമിപരമായ നിരവധി പ്രശ്നങ്ങളും ഉയര്‍ന്നു വന്നു. എല്ലാം ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകളിലൂടെ പരിഹരിച്ചു. ഊണും ഉറക്കവും ഒഴിഞ്ഞ് ഗ്രാമവാസികളും കളക്ടര്‍ക്ക് ഒപ്പം ചേര്‍ന്നു. പിന്നീട് കാര്യങ്ങള്‍ എളുപ്പമായി , ഒടുക്കം കുടിവെള്ളവും വെളിച്ചവും നല്ല റോഡുകളും ഗ്രാമത്തിന് സ്വന്തമായി. എല്ലാം പൂര്‍ത്തിയായ ഉടനെ ഗ്രാമവാസികള്‍ ഒന്നടങ്കം വിഷ്ണു നഗര്‍ എന്ന പേര് തങ്ങളുടെ ഗ്രാമത്തിന് നല്‍കണം എന്ന് ആവശ്യവുമായി എത്തുകയായിരുന്നു.
എന്‍ജിനീയറിംഗ് കഴിഞ്ഞ് ജോലിചെയ്യവെയാണ് സിവില്‍ സര്‍വ്വീസ് ലോകത്തേക്ക് വിഷ്ണു നായര്‍ എത്തുന്നത്.34 ാം റാങ്കായിരുന്നു സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍. എറണാകുളം വൈറ്റില സ്വദേശിയാണ് വിഷ്ണു നായര്‍.
vishnu nagar , vishnu nair, ias, tamilnad, thirunalveli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here