ഞെട്ടിക്കുന്ന വിവരം; പതഞ്ജലിയുടെ പരസ്യങ്ങൾ അവാസ്തവം എന്ന് ഔദ്യോഗിക വിശദീകരണം

ബാബാ രാംദേവിന്റെ പതഞ്ജലിയുടെ പരസ്യചിത്രങ്ങൾ അവാസ്ഥവും തെറ്റിധരിപ്പിക്കുന്നവയുമാണ് എന്ന് എ.എസ്.സി.ഐ. പതഞ്ജലിയുടെ ആകെയുള്ള 33 പരസ്യങ്ങളിൽ 25 എണ്ണവും ഭാരതത്തിൽ പരസ്യങ്ങൾ സംബന്ധിച്ച് നിലവിലുള്ള നിയമങ്ങൾ ആകെ ലംഘിക്കുന്നതാണ് എന്നാണ് റിപ്പോർട്ട്.
ഇന്ത്യയിലെ പരസ്യചിത്രങ്ങളുടെ നിലവാരം ഉറപ്പ് വരുത്തുന്ന ഔദ്യോഗിക ഏജൻസിയാണ് അഡ്വർട്ടൈസിങ്ങ് സ്റ്റാൻഡേർഡ്‌സ് കൗൺസിൽ ഓഫ് ഇന്ത്യ.
ഏപ്രിൽ 2015 നും ജൂലൈ 2016 നും ഇടയിൽ പതഞ്ജലിയുടെ 33 പരസ്യങ്ങൾക്കെതിരെയാണ് പരാതി വന്നത്. ഇതിൽ 25 പരസ്യങ്ങളാണ് എ.എസ്.സി.ഐയുടെ നിയമാവലി ലംഘിക്കുന്നതായി കണ്ടെത്തിയത്.
പതഞ്ജലിയുടെ മാത്രമല്ല പരസ്യങ്ങളിൽ ബഹുപൂരിപക്ഷവും തെറ്റിധരിപ്പിക്കുന്നവയാണെന്നും ഏജൻസി പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
advertisements of pathanjali misleading and unsubstantiated
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here