Advertisement

“സർക്കാർ കണ്ണടച്ച് ഇരിക്കുന്നു”; പതഞ്ജലി വ്യാജ പരസ്യ കേസിൽ കേന്ദ്രത്തിനെതിരെ സുപ്രീം കോടതി

February 27, 2024
2 minutes Read
"Government's Eyes Closed": Supreme Court On Patanjali False Ads Case

പതഞ്ജലി വ്യാജ പരസ്യ കേസിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കോടതിയുടെ ഉത്തരവുണ്ടായിട്ടും ഇത്തരത്തിൽ പരസ്യം നൽകാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് അഹ്‌സനുദ്ദീൻ അമാനുല്ല പതഞ്ജലിയുടെ അഭിഭാഷകനോട് ചോദിച്ചു. പതഞ്ജലി കമ്പനിക്കും എംഡി ആചാര്യ ബാല്‍ കൃഷ്ണനും കോടതിയലക്ഷ്യത്തിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.

പതഞ്ജലയുടെ പരസ്യം പ്രസിദ്ധീകരിച്ച പത്രവുമായാണ് ജസ്റ്റിസ് അഹ്സനുദ്ദീൻ കോടതിയിലെത്തിയത്. കേന്ദ്ര സർക്കാർ കണ്ണടച്ച് ഇരിക്കുകയാണ്. പതഞ്ജലി ഉൽപ്പന്നങ്ങൾ കെമിക്കൽ അധിഷ്ഠിത മരുന്നുകളേക്കാൾ മികച്ചതാണെന്ന് എങ്ങനെ പറയും. പതഞ്ജലി കോടതിയെ പ്രകോപിപ്പിക്കുകയാണെന്നും കോടതി വ്യക്തമാക്കി.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളോ തെറ്റായ അവകാശവാദങ്ങളോ ഉന്നയിക്കരുതെന്ന് നേരത്തെയുള്ള ഹിയറിംഗിൽ പതഞ്ജലിക്ക് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇത്തരം നടപടി ഉണ്ടായാൽ കനത്ത പിഴ ചുമത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. പതഞ്ജലിയുടെ പരസ്യങ്ങൾക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

Story Highlights: “Government’s Eyes Closed”: Supreme Court On Patanjali False Ads Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top