അക്ഷര പിശാച് പിടിച്ച ട്വീറ്റ്; ആദ്യം തിരുത്തിയും പിന്നെ പിൻവലിച്ചും ട്രംപ്

അമേരിക്കയുടെ 45ആം പ്രസിഡന്റായി അധികാരമേറ്റ ഡൊളാൾഡ് ട്രംപിന്റെ ആദ്യ ട്വീറ്റിൽതന്നെ കല്ലുകടി. അമേരിക്കൻ ജനതയെ സേവിക്കാൻ അവസരം ലഭിച്ചത് ബഹുമാനത്തോടെ കാണുന്നു എന്ന ട്വീറ്റിലെ അക്ഷരത്തെറ്റാണ് ട്രംപിന് വിനയായത്. ബഹുമാനം എന്നർത്ഥം വരുന്ന ഓണർ എന്നത് തെറ്റിച്ച് നൽകിയതോടെ അമേരിക്കൻ പ്രസിഡന്റിന് സ്‌പെല്ലിംഗ് പോലും അറിയില്ല എന്ന തരത്തിൽ സോഷ്യൽ മീഡിയ ട്വീറ്റ് ഏറ്റെടുത്തു. ഇതോടെ ആദ്യം തെറ്റ് തിരുത്തിയെങ്കിലും പിന്നീട് ട്വീറ്റ് പിൻവലിക്കുകയായിരുന്നു. നേരത്തെയും ട്വിറ്ററിൽ ട്രംപ് തെറ്റുകൾ വരുത്തിയിരുന്നു.
അമേരിക്കയുടെ പ്രസിഡന്റായി അധികാരമേറ്റതിന് തൊട്ട് പിന്നാലെ തന്നെ അക്ഷര പിശാചിന്റെ പിടിയിൽ കുടുങ്ങി ഡൊണാൾഡ് ട്രംപ്. അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ട്വീറ്റിലായിരുന്നു ട്രംപിന് സ്‌പെല്ലിംഗ് തെറ്റിയത്. സംഗതി പാളിയെന്ന് കണ്ട ട്രംപ് പത്ത് മിനിറ്റിനകം തന്നെ ട്വീറ്റ് തിരുത്തിയെങ്കിലും അപ്പോഴേക്കും വിഷയം ചർച്ചയായി കഴിഞ്ഞിരുന്നു. ട്രംപിനെ വൈറ്റ് ഹൗസിൽ കയറിയതോടെ അക്ഷര പിശാച് പിടിച്ചുവെന്നാണ് സോഷ്യൽ മീഡിയ ട്രോളുകൾ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here