വാർത്താസമ്മേളനത്തിനിടെ ലക്ഷ്മി നായർക്ക് നേരെ കരിങ്കൊടി

തിരുവനന്തപുരം ലോ അക്കാഡമി ലോക്കോളേജിലെ പ്രശ്‌നങ്ങളിൽ വാർത്താസമ്മേളനം വിളിച്ച കോളേജ് പ്രിൻസിപ്പൽ ലക്ഷ്മി നായർക്ക് നേരെ കരിങ്കൊടി. എബിവിപി പ്രവർത്തകരാണ് ലക്ഷ്മി നായർക്ക് നേരെ സമ്മേളനത്തിനിടെ കരിങ്കൊടി കാട്ടി മുദ്രാവാക്യം വിളിച്ചത്. എന്നാൽ ഇത് വകവയ്ക്കാതെ ലക്ഷ്മി വാർത്താ സമ്മേളനം തുടർന്നു.
ലോ അക്കാഡമിയുമായി ബന്ധപ്പെട്ട് ഉയരുന്ന അരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പങ്കജ് ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിൽ ലക്ഷ്മി നായർ പറഞ്ഞു. ഇന്റേണൽ മാർക്ക് നൽകുന്നത് സുതാര്യമായിട്ടാണെന്നും വ്യക്തി താത്പര്യങ്ങൾക്ക് വേണ്ടി ചിലർ കുട്ടികളെ ചട്ടുകമാക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. കുട്ടികളെ അസഭ്യം പറയുക തന്റെ രീതിയല്ലെന്നും ലക്ഷ്മി നായർ പറഞ്ഞു .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here