കൗമാരോത്സവത്തിന് ഇന്ന് കൊടിയിറക്കം

കേരളത്തിന്റെ കൗമാരക്കൂട്ടം ഒത്തുകൂടിയ കലാമാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങും. ഏഴ് നാൾ നീണ്ടുനിന്ന കലയുടെ പൂരത്തിനാണ് ഇന്ന് താൽക്കാലിക വിരാമമാകുന്നത്. അടുത്ത വർഷം പുതിയ തട്ടകങ്ങളിൽ പുതിയ ചുവടുകളുമായി വീണ്ടും കണ്ടുമുട്ടാമെന്ന പ്രതീക്ഷയിൽ അവർ കണ്ണൂരിനോട് യാത്ര പറയും. പിന്നെ സ്‌കൂൾ പഠനത്തിന്റെ ലോകത്തിലേക്ക് മടക്കം.
കലോത്സവത്തിന്റെ സമാപന ദിനമായ ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇനി കാത്തിരിക്കുന്നത് കണ്ണൂരിൽനിന്ന് കപ്പുമായി ആര് മടങ്ങും എന്നറിയാൻ വേണ്ടിയാണ്. പാലക്കാടാണ് മുന്നിട്ടുനിൽക്കുന്നത്. കോഴിക്കോട് ഒരു പോയിന്റ് വ്യത്യാസത്തിൽ തൊട്ട് പുറകിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here