ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണം-വിഎസ്

പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള പാലക്കാട് കഞ്ചിക്കോട്ടെ ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് വിഎസ് അച്യുതാനന്ദന്.
സ്ഥാപനത്തിന്റെ 54ശതമാനം ഓഹരികളില്‍ 26ശതമാനം വിറ്റഴിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം. രാജ്യ സുരക്ഷപോലും മാനിക്കാതെ വന്‍കിട കോര്‍പ്പറ്റുകള്‍ക്ക് വേണ്ടി വിറ്റുതുലയ്ക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാറിന്റേതെന്നും വിഎസ് ആരോപിച്ചു. 2010ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ യുപിഎ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് കഞ്ചിക്കോട് ഇത് ആരംഭിച്ചത്. എന്നാല്‍ റിലയന്‍സ് മഹാരാഷ്ട്രയില്‍ ആരംഭിക്കുന്ന ഡിഫന്‍സ് പാര്‍ക്കിനെ സഹായിക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലെന്നും വിഎസ് ആരോപിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here