പുതിയ ഭരണസമിതിയെ നിർദേശിക്കാന്‍ ബി.സി.സി.ഐയോട് സുപ്രീംകോടതി

പുതിയ ഭരണസമിതി അംഗങ്ങളുടെ പേരുകൾ നിർദേശിക്കാൻ സുപ്രിംകോടതി ബി.സി.സി.ഐയോടും കേന്ദ്രത്തോടും ആവശ്യപ്പെട്ടു. നിർദ്ദേശങ്ങൾ മുദ്ര വെച്ച കവറിൽ നൽകാൻ ബി.സി.സി.െഎ അഭിഭാഷകൻ കപിൽ സിബലിനോടാണ് സുപ്രീംകോടതി നിർദേശിച്ചത്.
ഭരണസമിതിയെ പ്രഖ്യാപിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടി വെക്കണമെന്ന് കേന്ദ്രസർക്കാറിന് വേണ്ടി അറ്റോണി ജനറൽ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.ജനുവരി 30 ന് കേസിൽ അടുത്ത വാദം കേൾക്കും. സ്വയംഭരണം ഇല്ലാതാക്കുകയല്ല ബി.സി.സി.െഎയെ ശുദ്ധീകരിക്കുകയാണ് ചെയ്യുന്നതെന്ന് സുപ്രീംകോടതി പറഞ്ഞു. 70 വയസ്സിൽ കൂടുതലുള്ളവർക്ക് ബി.സി.സി.ഐയിൽ അംഗത്വം നൽകാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here