Advertisement

പൂഞ്ച് നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് സ്ഫോടനം; ഒരു ജവാന് പരുക്ക്

5 hours ago
Google News 2 minutes Read
poonch

ജമ്മു കശ്മീർ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് സ്ഫോടനം. ഇന്ന് ഉച്ചയ്ക്ക് ദിഗ്വാർ സെക്ടറിലെ ഒരു ഫോർവേഡ് ഏരിയയിൽ സൈനികർ പട്രോളിംഗ് നടത്തുന്നതിനിടെയാണ് കുഴിബോംബ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ ഒരു സൈനികന് പരുക്കേറ്റു.

അതിർത്തികളിലെ നുഴഞ്ഞുകയറ്റങ്ങൾ തടയുന്നതിനായി സ്ഥാപിച്ചിരുന്ന കുഴിബോംബുകൾ ചിലപ്പോൾ മഴയിൽ ഒലിച്ചുപോയിട്ടാവാം അപകടം നടന്നിരിക്കുക എന്ന നിഗമനത്തിലാണ് അധികൃതർ. പരുക്കേറ്റ ഹവൽദാറെ ഉടൻ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Read Also: ഓൺലൈനിലൂടെ പരിചയപ്പെട്ട പാസ്റ്ററെ കാണാൻ നിയന്ത്രണരേഖ കടന്നു; യുവതി പാക് സൈന്യത്തിന്റെ പിടിയിൽ

ഇന്ന് രാവിലെ സാംബ ജില്ലയിലെ റീഗൽ അതിർത്തി ഔട്ട്‌പോസ്റ്റിനടുത്ത് ഒരു നിയന്ത്രിത സ്ഫോടനത്തിൽ ബോംബ് ഡിസ്‌പോസൽ സ്ക്വാഡ് പൊട്ടിത്തെറിക്കാത്ത ഒരു മോർട്ടാർ ഷെൽ നശിപ്പിച്ചിരുന്നു.

അതേസമയം, ഭൂമിശാസ്ത്രപരമായി പാകിസ്താന് മേൽമേൽക്കോയ്മയുള്ള അതിർത്തി മേഖലയാണ് പൂഞ്ച്. അതുകൊണ്ട് തന്നെ ഇന്ത്യൻ സേനയ്ക്ക് കനത്ത പ്രതിരോധം സൃഷ്ടിക്കേണ്ടി വന്നു പൂഞ്ചിനെ പൊതിഞ്ഞ് സംരക്ഷിക്കാൻ. പാക് പ്രകോപനത്തിൽ ബുദ്ധിമുട്ട് അനുഭവിച്ച ജനങ്ങൾക്ക് സഹായ ഹസ്തവുമായി ഇന്ത്യൻ സംഘം മേഖലയിൽ എത്തിയിരുന്നു. പാകിസ്താൻ കനത്ത പ്രകോപനം നടത്തിയ കശ്മീരിലെ പൂഞ്ചിൽ സൈന്യം ജനങ്ങൾക്ക് ഭക്ഷ്യ വസ്തുക്കലും മരുന്നും വീടുകളിൽ എത്തിച്ച് നൽകി. നേരത്തെ മേഖലയിൽ മെഡിക്കൽ ക്യാമ്പും സൈന്യം സംഘടിപ്പിച്ചിരുന്നു.

Story Highlights : Soldier Injured In Landmine Blast Near LoC In J&K’s Poonch

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here